14
Jul 2026
Tue
14 Jul 2026 Tue
Mammu of MRZ gang arrested by police

തൊപ്പി എന്നറിയപ്പെടുന്ന നിഹാദിന്റെ എംആര്‍സി ഗ്യാങ്ങിലെ അംഗമായിരുന്ന മുഹമ്മദ് എന്ന മമ്മു അറസ്റ്റില്‍. ഗായകന്‍ ഹനാന്‍ ഷായുടെ സുഹൃത്തിന്റെ ഭാര്യക്കെതിരേ ലൈവ് സ്ട്രീമില്‍ നടത്തിയ അശ്ലീല പരാമര്‍ശത്തിനെതിരേ നല്‍കിയ പരാതിയില്‍ മഞ്ചേരി പോലീസ് ആണ് മമ്മുവിനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം സുഹൃത്തുക്കളുടെ നഗ്‌ന ദൃശ്യങ്ങള്‍ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസില്‍ തൊപ്പി എന്ന നിഹാദിനെതിരേ ലുക്ക് ഔട്ട് സര്‍ക്കുലര്‍ പുറത്തിറക്കാന്‍ പോലീസ് ശ്രമം തുടങ്ങിയെന്നും വിവരമുണ്ട്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പോലീസ് നോട്ടിസ് നല്‍കിയെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ ഹാജരാവുന്നതില്‍ നിന്ന് സാവകാശം തേടുകയായിരുന്നു നിഹാദ്. രണ്ടാമത്തെ നോട്ടിസിന് മറുപടി നല്‍കാതെ വന്നതോടെയാണ് പ്രതി വിദേശത്തേക്ക് കടക്കുന്നതിന് തടയിടാന്‍ ലുക്ക്ഔട്ട് നോട്ടിസ് ഇറക്കാനുള്ള തീരുമാനത്തിലേക്ക് പോലീസിനെ എത്തിച്ചത്.

എംആര്‍സി ഗ്യാങ്ങില്‍ നിരവധി പേരാണ് ഉണ്ടായിരുന്നത്. ലൈവ് സ്ട്രീമിങ് നടത്തിയും ഉദ്ഘാടന പരിപാടികള്‍ക്കെത്തിയുമായിരുന്നു എംആര്‍സി ഗ്യാങ് ശ്രദ്ധേയമായത്. ഇതിനിടെ ഗ്യാങ്ങില്‍ ഭിന്നത ഉണ്ടാവുകയും തൊപ്പിക്കെതിരേ മറ്റുള്ളവരും ഇവര്‍ക്കെതിരേ തൊപ്പിയും വിവാദ വെളിപ്പെടുത്തലുകള്‍ നടത്തുകയായിരുന്നു.

ALSO READ:യുഡിഎഫ് അവിശ്വാസപ്രമേയത്തില്‍ ഉദുമ ഗ്രാമപ്പഞ്ചായത്ത് ഭരണം എല്‍ഡിഎഫിന് നഷ്ടമായി