15
Jul 2026
Wed
15 Jul 2026 Wed
59 year old man arrested for sexually asaulting minor boys in Kozhikkode

കോഴിക്കോട് ബാലുശ്ശേരിയില്‍ മൂന്ന് ആണ്‍കുട്ടികളെ പീഡിപ്പിച്ച കേസില്‍ 59കാരന്‍ അറസ്റ്റില്‍. മങ്ങാട് പുതുക്കുടി സ്വദേശി സി പി ലത്തീഫ് ആണ് അറസ്റ്റിലായത്. പേരാമ്പ്ര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബാലുശ്ശേരി പോലീസ് ഇയാള്‍ക്കെതിരേ മൂന്നു കേസുകളാണ് എടുത്തിട്ടുള്ളത്. ഇരുചക്രവാഹനത്തില്‍ ആണ്‍കുട്ടികളെ വീട്ടിലെത്തിച്ചാണ് പ്രതി പീഡിപ്പിച്ചതെന്ന് പോലീസ് പറയുന്നു. ഈ സമയം പ്രതിയുടെ വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പീഡനത്തിനിരയായ കുട്ടികളുടെ മാതാപിതാക്കളാണ് ലത്തീഫിനെതിരേ പോലീസില്‍ പരാതി നല്‍കിയത്.

ALSO READ: പയ്യന്നൂരില്‍ ഒന്നരവയസ്സുകാരന്‍ മരിച്ചത് അനസ്‌തേഷ്യ നല്‍കിയതുമൂലം തലച്ചോറില്‍ ഓക്‌സിജന്‍ കിട്ടാത്തതിനാലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട്