21
Jul 2026
Tue
21 Jul 2026 Tue
pala municipality

പാലാ നഗരസഭയില്‍ ദിയ ബിനു പുളിക്കക്കണ്ടത്തിനെതിരെ എല്‍ഡിഎഫ് നല്‍കിയ അവിശ്വാസപ്രമേയം പാസായി. ഇതോടെ യുഡിഎഫിന് ഭരണം നഷ്ടമായി. നാല് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ അവിശ്വാസത്തെ പിന്തുണച്ചതോടെയാണ് അട്ടിമറി നടന്നത്. നിലവിലെ വൈസ് ചെയര്‍പേഴ്‌സണും അവിശ്വാസത്തെ പിന്തുണച്ചു. എല്‍ഡിഎഫിലെ 12 അംഗങ്ങള്‍ ഉള്‍പ്പെടെ 17 പേര്‍ അവിശ്വാസത്തെ പിന്തുണച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചര്‍ച്ചയില്‍ പങ്കെടുക്കരുതെന്ന് കാണിച്ച് യുഡിഎഫ് അംഗങ്ങള്‍ക്ക് അതാത് പാര്‍ട്ടി നേതൃത്വങ്ങള്‍ വിപ്പ് നല്‍കിയിരുന്നു. എന്നാല്‍ വിപ്പ് ലംഘിച്ച് നഗരസഭ കൗണ്‍സിലില്‍ കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ എത്തി. ബിജു മാത്യൂസ്, ടോണി തൈപറമ്പില്‍, രജിത പ്രകാശ്, ലിസികുട്ടി മാത്യൂസ് എന്നിവരാണ് എത്തിയത്. കോണ്‍ഗ്രസ് വിമതയായി ജയിച്ച നിലവിലെ നഗരസഭ ഉപാധ്യക്ഷ മായ രാഹുലും കൗണ്‍സില്‍ യോഗത്തില്‍ എത്തിയിരുന്നു.

ഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും സ്വതന്ത്ര അംഗങ്ങളുടെ പിന്തുണയോടെയാണ് യുഡിഎഫ് പാലാ നഗരസഭയില്‍ അധികാരം പിടിച്ചെടുത്തത്. എന്നാല്‍, തുടക്കം മുതല്‍ തന്നെ മുന്നണിയില്‍ വലിയ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനിന്നിരുന്നു. വൈസ് ചെയര്‍പേഴ്‌സണ്‍ പദവി സംബന്ധിച്ച തര്‍ക്കമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായത്. 26 അംഗ കൗണ്‍സിലില്‍ എല്‍ഡിഎഫിന് 12 അംഗങ്ങളാണുള്ളത് (10 കേരള കോണ്‍ഗ്രസ് (എം), 2 സിപിഐ(എം). യുഡിഎഫിന് 10 അംഗങ്ങളും സ്വതന്ത്രരുടെ പിന്തുണയുമുണ്ട്.