23
Jul 2026
Thu
23 Jul 2026 Thu
PFI leader K P Muhammadali arrested over murder of RSS leader Sreenivasan

പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്‍ വധക്കേസില്‍ പിഎഫ്‌ഐ മുന്‍ നതാവ് ഡല്‍ഹിയില്‍ പിടിയിലായി. പാലക്കാട് ജില്ലാ പ്രസിഡന്റ് ആയിരുന്ന കെ പി മുഹമ്മദലിയാണ് ഡല്‍ഹി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിയാദില്‍ നിന്ന് ഡല്‍ഹിയില്‍ വിമാനമിറങ്ങിയപ്പോഴായിരുന്നു മുഹമ്മദലിയെ അറസ്റ്റ് ചെയ്തതെന്ന് എന്‍ഐഎ അറിയിച്ചു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 67 ആയി ഉയര്‍ന്നു. മുഹമ്മദലിയെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് എന്‍ഐഎ മൂന്നുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച രാവിലെയാണ് മുഹമ്മദലി ഡല്‍ഹിയിലെത്തിയത്. 2022ലാണ് ശ്രീനിവാസന് കൊല്ലപ്പെട്ടത്.

ALSO READ: ജന്തര്‍മന്തറില്‍ മൊബൈല്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ചു