24
Jul 2026
Fri
24 Jul 2026 Fri
irfan patharn shubhman gill support neet protest

ന്യൂഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്നുണ്ടായ വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്ക് പിന്തുണയുമായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്ലും മുന്‍ താരം ഇര്‍ഫാന്‍ പത്താനും. ക്രിക്കറ്റ് ഐക്കണ്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഒളിമ്പിക് സ്വര്‍ണ്ണമെഡല്‍ വിജയി അഭിനവ് ബിന്ദ്ര തുടങ്ങിയ മുന്‍നിര കായിക താരങ്ങും വിദ്യാര്‍ത്ഥികള്‍ക്ക് നീതിയും അനുകമ്പയും ആവശ്യപ്പെട്ട് രംഗത്തെത്തി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ട് ഒളിമ്പിക് മെഡലുകള്‍ നേടിയ ഷൂട്ടര്‍ മനു ഭാക്കറാണ് കായികതാരങ്ങളില്‍ ആദ്യമായി വിദ്യാര്‍ത്ഥി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് എത്തിയത്. തുടര്‍ന്ന് മുന്‍ താരങ്ങളായ ഇര്‍ഫാന്‍ പഠാന്‍, മൊഹമ്മദ് കൈഫ്, യുവ ഗ്രാന്റ്മാസ്റ്റര്‍ നിഹാല്‍ സാരിന്‍ എന്നിവരും പ്രക്ഷോഭത്തിന് പിന്തുണയേകി. പരീക്ഷാ ചോര്‍ച്ചയെ തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്ത സംഭവങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടാണ് ജന്തര്‍ മന്തറിലും പരിസരങ്ങളിലും പ്രക്ഷോഭം ശക്തമാകുന്നത്.

പ്രധാന കായിക താരങ്ങളുടെ പ്രതികരണങ്ങള്‍:

സച്ചിന്‍ ടെണ്ടുല്‍ക്കര്‍: ‘അധ്വാനത്തേക്കാള്‍ ഫലത്തിന് മാത്രം പ്രാധാന്യം നല്‍കുന്ന ഒരു സമൂഹം മെരിറ്റിന് പകരം കുറുക്കുവഴികള്‍ തേടും. കഠിനാധ്വാനത്തിന് അര്‍ഹമായ ഫലം ലഭിക്കാത്തതില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിരാശ തോന്നുമ്പോള്‍ അത് തികച്ചും സ്വാഭാവികമാണ്. അവര്‍ക്ക് ഇനി ഇത്തരം അനുഭവം ഉണ്ടാകാതിരിക്കാന്‍ നാം ഒന്നിച്ച് പ്രവര്‍ത്തിക്കണം.’

ശുഭ്മാന്‍ ഗില്‍: ‘രാജ്യത്തിന്റെ ഭാവിയെ രൂപപ്പെടുത്താന്‍ വിദ്യാഭ്യാസത്തിന് ശക്തിയുണ്ട്. സമാധാനപരമായി പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികളോട് എനിക്ക് വലിയ ബഹുമാനമുണ്ട്. പരസ്പര ബഹുമാനത്തോടെയും കനിവോടെയും വിദ്യാര്‍ത്ഥികളുടെ ഭാവി മുന്‍നിര്‍ത്തിയും നാം മുന്നോട്ട് പോകുമെന്ന് പ്രതീക്ഷിക്കുന്നു.’

അഭിനവ് ബിന്ദ്ര: ‘ഒരു രാജ്യത്തിന്റെ മികവ് അളക്കുന്നത് അതിന്റെ സാമ്പത്തിക വളര്‍ച്ചയില്‍ മാത്രമല്ല, ചെറുപ്പക്കാര്‍ക്കായി അത് സൃഷ്ടിക്കുന്ന അവസരങ്ങളിലുമാണ്. മെരിറ്റിനെ അംഗീകരിക്കുന്ന, ആത്മവിശ്വാസമേകുന്ന ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് രാജ്യത്തിന്റെ കരുത്ത്.’

മൊഹമ്മദ് കൈഫ്: ‘ഡല്‍ഹിയിലെ തെരുവില്‍ സമരം ചെയ്യുന്ന കുട്ടികളെ പോലീസ് ലാത്തിവീശി മര്‍ദ്ദിക്കുന്നത് ഒരു പിതാവെന്ന നിലയില്‍ വലിയ വേദനയുണ്ടാക്കുന്നു. പോലീസിന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങള്‍ അവസാനിപ്പിച്ച് ഇതിനൊരു അടിയന്തര പരിഹാരം കാണണം.’

നിഹാല്‍ സാരിന്‍ (യുവ ഗ്രാന്റ്മാസ്റ്റര്‍): ‘ഒരു രാജ്യത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ വിദ്യാര്‍ത്ഥികളുടെ ഈ അവസ്ഥ എന്നെ വേദനിപ്പിക്കുന്നു. കഠിനമായ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന യുവത്വം നേരിടുന്ന സമ്മര്‍ദ്ദം ചെറുതല്ല. ഇത്തരം ഗുരുതരമായ വിഷയങ്ങള്‍ പരവതാനിക്കടിയിലേക്ക് ഒളിച്ചുവെക്കാന്‍ കഴിയില്ല, ഭരണകൂടം മറുപടി നല്‍കിയേ തീരൂ.’

ഇര്‍ഫാന്‍ പഠാന്‍: ‘വര്‍ഷങ്ങളുടെ കഠിനാധ്വാനമാണ് പരീക്ഷാ ചോര്‍ച്ചകളിലൂടെ വെള്ളത്തിലാകുന്നത്. ഒരു വിദ്യാര്‍ത്ഥിയുടെയും ഭാവി പ്രതീക്ഷകള്‍ ഇങ്ങനെ നശിക്കാന്‍ പാടില്ല. അധികൃതര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നീതി ഉറപ്പാക്കുമെന്ന് വിശ്വസിക്കുന്നു.’

ശിഖര്‍ ധവാന്‍: ‘വിദ്യാര്‍ത്ഥികളുടെ സ്വപ്നങ്ങള്‍ നാം മനസ്സിലാക്കണം. അതേസമയം, ഈ പ്രതിസന്ധിക്കാലത്ത് ക്ഷമ കൈവിടാതെ രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങളിലും സര്‍ക്കാരിലും വിശ്വാസമര്‍പ്പിക്കേണ്ടതും പ്രധാനമാണ്.’

ഡല്‍ഹിയില്‍ സമരക്കാരും പോലീസും തമ്മില്‍ രൂക്ഷമായ ഏറ്റുമുട്ടലുകള്‍ നടന്നുവരുന്ന പശ്ചാത്തലത്തിലാണ് കായികലോകം ഒറ്റക്കെട്ടായി പ്രക്ഷോഭകര്‍ക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.

Sachin Tendulkar Shubman Gill, Irfan Pathan support NEET protest