26
Jul 2026
Sun
26 Jul 2026 Sun
three sisters marries one man in UP

വിവാഹത്തോടെ പിരിയുന്നത് ഒഴിവാക്കാന്‍ ഒരു യുവാവിനെ തന്നെ വിവാഹം കഴിച്ച് മൂന്ന് സഹോദരിമാര്‍. ഉത്തര്‍പ്രദേശിലെ അമ്രോഹ ജില്ലയിലാണ് സംഭവം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സരോജ്, സാവിത്രി, സന്തോഷ് എന്നിവരാണ് വികാസ് എന്ന യുവാവിനെ വിവാഹം കഴിച്ചയച്ചത്. സാമുഹിക മാധ്യമങ്ങളില്‍ റീല്‍സ് പങ്കുവച്ചിരുന്ന യുവതികളുടെ കാമറാമാന്‍ ആയി ജോലി ചെയ്യുകയായിരുന്നു വികാസ്. കഴിഞ്ഞ ആറു മാസമായി ഇവര്‍ക്കൊപ്പം റീല്‍സില്‍ ഭര്‍ത്താവായും വികാസ് അഭിനയിച്ചിരുന്നു.

ഇതിനിടെയാണ് ഇവര്‍ ഹസന്‍പുറിലെ മാ ചാമുണ്ട ക്ഷേത്രത്തിലെത്തി വിവാഹിതരായത്. ഈ വിഡിയോയും സംഘം സാമൂഹിക മാധ്യമത്തില്‍ പങ്കുവയ്ക്കുകണ്ടായി. ഇത് റീല്‍ ആണെന്നാണ് കാഴ്ചക്കാര്‍ കരുതിയത്.

ഇതിനു പിന്നാലെ തങ്ങള്‍ യഥാര്‍ഥത്തില്‍ വിവാഹിതരായെന്ന് വ്യക്തമാക്കി വികാസും ഭാര്യമാരും കാമറയ്ക്കു പിന്നിലെത്തി. വീട്ടുകാര്‍ വരന്‍മാരെ തേടുന്നതിനിടെ പിരിയുമെന്ന വിഷമം മൂലം ഒരുമിച്ച് മരിക്കാന്‍ തങ്ങള്‍ വിചാരിച്ചുവെന്നും പിന്നീട് ഒരാളെ വിവാഹം കഴിച്ചാല്‍ പിന്നെ ഒരുമിച്ചു കഴിയാമല്ലോ എന്നു തങ്ങള്‍ തീരുമാനിക്കുകയായിരുന്നുവെന്നും സഹോദരിമാര്‍ പറയുന്നു.

വികാസിനോട് തങ്ങളെ വിവാഹം കഴിക്കണമെന്നും സഹോദരിമാര്‍ ആവശ്യപ്പെട്ടു. വികാസ് ഈ വിവാഹഭ്യര്‍ഥന സ്വീകരിക്കുകയും മൂവരെയും വിവാഹം ചെയ്യുകയുമായിരുന്നു. ബിടെക് വിദ്യാര്‍ഥിയാണ് സരോജ്. സാവിത്രിയും സന്തോഷും പ്ലസ് ടു പഠനം പൂര്‍ത്തീകരിച്ചവരാണ്.

ALSO READ: 1342 കോടി രൂപയുടെ മയക്കുമരുന്ന് പിടിച്ചെടുത്ത് കാനഡ; നിരവധി ഇന്ത്യന്‍ ട്രക്ക് ഡ്രൈവര്‍മാര്‍ അറസ്റ്റില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക