യാത്ര ടുഡേ എന്ന പേരില്‍ യുട്യൂബില്‍ വ്‌ലോഗ് ചെയ്യുന്ന ദില്‍ഷാദിനെ കാണാനില്ലെന്ന് വീട്ടുകാരുടെ പരാതി. മലപ്പുറം ചേലേമ്പ്ര പുല്ലിപ്പറമ്പ് പാറയില്‍ സ്വദേശിയാണ് ദില്‍ഷാദ്. ആഫ്രിക്കന്‍ രാജ്യങ്ങളിലൂടെ യാത്ര ചെയ്ത ദില്‍ഷാദ് ഇവര്‍ക്ക് കിണര്‍ കുഴിച്ചുനല്‍കി കുടിവെള്ളമൊരുക്കി നല്‍കിയതിലൂടെയാണ് ശ്രദ്ധേയനായത്.
|
കഴിഞ്ഞ ആറാം തിയതി അസമിലേക്കായാണ് ദില്‍ഷാദ് വീട്ടില്‍ നിന്ന് പോയത്. നാലുദിവസമായി യാതൊരു വിവരവുമില്ലെന്നാണ് വീട്ടുകാരുടെ പരാതി. അഞ്ചുദിവസം മുമ്പ് ക്വയറ്റ് ഐആം ക്വിറ്റ് എന്നൊരു പോസ്റ്റ് ദില്‍ഷാദിന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. അസമില്‍ കനത്ത മഴയെ തുടര്‍ന്ന വെള്ളപ്പൊക്കമടക്കമുള്ള പ്രതികൂല കാലാവസ്ഥയാണുള്ളത്.
ALSO READ: ആര്‍എസ്എസ് നേതാവ് ടി ജി മോഹന്‍ദാസിനെതിരേ അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



