അവിഹിതബന്ധത്തെക്കുറിച്ച് കുറിപ്പെഴുതിയതിന് ഭാര്യയെയും ആറുമക്കളെയും വെടിവച്ചുകൊന്ന ശേഷം ഭർത്താവ് ജീവനൊടുക്കി. യുഎസിലെ ഒട്ടാവയിൽ ജൂലൈ 24നാണ് സംഭവം. 47കാരനായ ക്രിസ്റ്റഫർ കരോൽകീവിക്സ് ആണ് 39കാരിയായ ഭാര്യ അമാൻഡ് മാൻഡി, അഞ്ചിനും പതിനഞ്ചിനും ഇടയിൽ പ്രായമുള്ള ആറുമക്കളെയും കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. വീടിനു തീയിട്ടശേഷമായിരുന്നു ക്രിസ്റ്റഫർ സ്വയം വെടിവച്ചുമരിച്ചത്.
|
മിഷിഗണിലെ ഗ്രാൻഡ് ഹാവൻ ടൗൺഷിപ്പിലെ വീടിന് തീപിടിച്ച വിവരമറിഞ്ഞ് എത്തിയ അധികൃതരായ മൃതദേഹങ്ങൾ കണ്ടെടുത്തത്. തിങ്കളാഴ്ചയാണ് എട്ടുപേരും വെടിയേറ്റാണ് മരിച്ചതെന്ന് ഒട്ടാവ കൗണ്ടി ഷെരീഫ് ഓഫിസ് സ്ഥിരീകരിച്ചത്.
തുടർന്നു നടത്തിയ അന്വേഷണത്തിലാണ് ക്രിസ്റ്റഫറിന് മറ്റൊരു യുവതിയുമായി അവിഹിത ബന്ധമുണ്ടെന്ന കാര്യം അമാൻഡ സാമൂഹിക മാധ്യമമായ റെഡ്ഡിറ്റിൽ പങ്കുവച്ചിരുന്ന കാര്യം അധികൃതരുടെ ശ്രദ്ധയിൽപെട്ടത്. ഭർത്താവിന്റെ ഈ ബന്ധം അമാൻഡ ചോദ്യം ചെയ്തിരുന്നുവെന്നും ഇതിന്റെ പകയിൽ ക്രിസ്റ്റഫർ ഭാര്യയെയും മക്കളെയും കൊല്ലുകയും തുടർന്ന് ജീവനൊടുക്കുകയായിരുന്നുവെന്നുമാണ് പോലീസിന്റെ വിലയിരുത്തൽ.
ALSO READ: ആലുവയില്‍ നിന്ന് കാണാതായ 12കാരിയെ പൂനെയില്‍ നിന്ന് കണ്ടെത്തി; ഒപ്പമുണ്ടായിരുന്നത് 25കാരന്‍
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




