കുന്നം കുളത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്കിലേക്ക് കാര്‍ ഇടിച്ചു കയറി ദമ്പതികളും മൂന്നുവയസ്സുകാരനായ മകനും മരിച്ചു. ചാവക്കാട് എടക്കഴിയൂര്‍ പഞ്ചവടി താഴത്ത് വീട്ടില്‍ മുനീര്‍ (35), ഭാര്യ സഫ്ന (25), മകന് യമില് ഐബക്ക് ( 3) എന്നിവരാണ് മരിച്ചത്. ഗുരുവായൂര്‍ കുന്നംകുളം പാതയില്‍ ഇന്നലെ രാത്രി 12നാണ് അപകടം.
|
റോഡരികില്‍ നിര്‍ത്തിയിരുന്ന ഇവരുടെ ബൈക്കില്‍ നിയന്ത്രണം വിട്ട കാര്‍ ഇടിച്ചുകയറുകയായിരുന്നു. തൃശൂര്‍ കയ്പമംഗലത്ത് ലോറിയില്‍ കാറിടിച്ചു കയറി എട്ടുപേര്‍ കൊല്ലപ്പെട്ടതിന്റെ ആഘാതം മാറും മുന്‍പാണ് അടുത്ത ദുരന്തം.
വിവാഹ ചടങ്ങില്‍ പങ്കെടുത്ത് കുന്നംകുളം ഭാഗത്ത് നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു കുടുംബം. ഫോണ്‍ വന്നപ്പോള്‍ റോഡരികില്‍ നിര്‍ത്തി സംസാരിക്കുന്നതിനിടെ അതേ ദിശയില്‍ വന്ന കാര്‍ ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. കാര്‍ ഡ്രൈവര്‍ മദ്യപിച്ചിരുന്നതായി ദൃക്സാക്ഷികള്‍ പറയുന്നു.
പരുക്കേറ്റവരെ സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാര്‍ ഇടിച്ചതിനെ തുടര്‍ന്നു ബൈക്കിലുണ്ടായിരുന്നവര്‍ 50 മീറ്ററോളം അകലെ തെറിച്ചുവീണു. ഇടിച്ച ബൈക്ക് തെറിച്ചുവീണു സമീപത്തെ കെഎസ്ഇബി ട്രാന്‍സ്ഫോമര്‍ തകര്‍ന്നു. വൈദ്യുതി കമ്പി പൊട്ടി വീണത് രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. കാറിലുണ്ടായ യുവാക്കള്‍ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്ത് എത്തി.
വെള്ളിയാഴ്ച രാത്രി കയ്പമംഗലം പനമ്പിക്കുന്ന് ദേശീയപാതയില്‍ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറിയില്‍ ഇടിച്ച് എട്ടു പേര് മരിച്ചിരുന്നു. ഡിണ്ടിഗല്‍ സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ഥികളാണ് മരിച്ചത്.
അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നിരുന്നു. ഗുരുവായൂരില്‍ നിന്നും കൊടുങ്ങല്ലൂരിലേക്ക് പോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍.
Tags: Kunnamkulam Car Accident, Thrissur Road Accident, Muneer Safna Accident, Chavakkad News, Thrissur News Malayalam, Kerala Road Accident
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക



