06
Sep 2026
Sun
06 Sep 2026 Sun
sreehari baharatha matha college morphing case

തൃക്കാക്കര ഭാരതമാത കോളജിലെ മോര്‍ഫിങ് കേസില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പിടിയിലായ രണ്ടാം വര്‍ഷ ബിബിഎ വിദ്യാര്‍ഥിയും കെ.എസ്.യു നേതാവുമായിരുന്ന എസ്.ശ്രീഹരി മോര്‍ഫ് ചെയ്തവരില്‍ കൂടുതലും അധ്യാപികമാര്‍. സഹപാഠികളായ വിദ്യാര്‍ഥിനികളുടെ ചിത്രങ്ങള്‍ അശ്ലീല ചിത്രങ്ങളാക്കി മാറ്റിയതിന് തെളിവില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിമാന്‍ഡ് റിപ്പോര്‍ട്ടിലും അധ്യാപികമാരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത കാര്യം മാത്രമേ ഉള്‍പ്പെടുത്തിയിട്ടുള്ളു. സഹപാഠികളായ ചില പെണ്‍കുട്ടികളുടെ ഫോട്ടോകളില്‍ ഭൂരിഭാഗവും ലൈംഗിക ആകര്‍ഷണം തോന്നും വിധം പ്രത്യേക ആംഗിളുകളില്‍ എടുത്തിട്ടുള്ളവയാണ്. ഈ ഫോട്ടോകള്‍ മാറ്റമൊന്നും വരുത്താതെ ടെലിഗ്രാം ആപ്പില്‍ പോസ്റ്റ് ചെയ്യുകയായിരുന്നു.

ശ്രീഹരി താമസിച്ചിരുന്ന മുറിയിലും പൊലീസ് പരിശോധന നടത്തി. മറ്റൊരു സ്ത്രീയുടെയും ചിത്രം മോര്‍ഫ് ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. ടെലിഗ്രാം ഗ്രൂപ്പുകളില്‍ മാത്രമാണ് മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്. നിലവില്‍ ഇവയൊക്കെ നീക്കം ചെയ്യപ്പെട്ടതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഫോട്ടോകള്‍ പോസ്റ്റ് ചെയ്തിരുന്ന ഗ്രൂപ്പുകളെല്ലാം ആപ്പില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.

ALSO READ: യുവതി കയ്യില്‍ കയറി പിടിച്ചു; റാണിപുരത്ത് സിപ്പ് ലൈനില്‍ നിന്ന് വീണ് ഓപ്പറേറ്റര്‍ മരിച്ചു

കേസുമായി ബന്ധപ്പെട്ടു പലരെയും ഇന്നലെ പൊലീസ് സ്റ്റേഷനില്‍ വിളിച്ചു ചോദ്യം ചെയ്തു. ഭാരതമാത കോളജിലെ വിദ്യാര്‍ഥികളും പൂര്‍വ വിദ്യാര്‍ഥികളും ശ്രീഹരിയുടെ സുഹൃത്തുക്കളും ഇതിലുള്‍പ്പെടും.

പൂര്‍വ്വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ കൂടുതല്‍ പേര്‍ ശ്രീഹരിയുടെ സംഘത്തിലുണ്ടെന്നതിന് തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. ശ്രീഹരി ഉള്‍പ്പടെ 5 പേര്‍ ഉള്‍പ്പെടുന്ന അഡ്മിന്‍ ഗ്രൂപ്പ് പോലീസ് കണ്ടെത്തിയിരുന്നു. ഈ ഗ്രൂപ്പും ഇപ്പോള്‍ പൂട്ടിയിട്ടുണ്ട്.

ശ്രീഹരിയെ കസ്റ്റഡിയില്‍ കിട്ടാന്‍ പൊലീസ് നല്‍കിയ അപേക്ഷ കോടതി നാളെ പരിഗണിക്കും. തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശിയാണ് ശ്രീഹരി.

Tags: Bharat Mata College Morphing Case, Srihari KSU Leader Case, Thrikkakara Police Case, Ernakulam Cyber Crime, Kerala Morphing News, Ernakulam News

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക