കൊല്ലം പത്തനാപുരത്ത് കാർപോർച്ചിൽ നിർത്തിയിട്ടിരുന്ന സ്കൂട്ടറിന് തീപിടിച്ച് വീട് പൂർണമായും കത്തിനശിച്ചു. മഞ്ചള്ളൂർ തിരുവോണത്തിൽ മോഹൻകുമാറിന്റെ ഉടമസ്ഥതയിലുള്ള വീടാണ് കത്തിനശിച്ചത്.
|
റോഡ് നിർമാണ ജോലികൾക്കായി എത്തിയ തൊഴിലാളികൾ താമസിച്ചിരുന്ന വീടായിരുന്നു ഇത്.ബുധൻ രാത്രി ഏഴ് മണിയോടെയാണ് സ്കൂട്ടറിന് തീപിടിച്ചത്. തീ പിന്നീട് വീടിന്റെ മറ്റ് ഭാഗങ്ങളിലേക്കും പടരുകയായിരുന്നു.
കാർപോർച്ചിൽ കന്നാസുകളിൽ ഡീസൽ സൂക്ഷിച്ചിരുന്നതാണ് തീ അതിവേഗം പടരാൻ കാരണമായതെന്നാണ് വിവരം. കോന്നി സ്വദേശി അനിൽകുമാർ തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
സ്കൂട്ടറിന് തീപിടിച്ചതിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. തീപിടിത്തമുണ്ടായ ഉടൻ നാട്ടുകാർ സ്ഥലത്തെത്തി. എന്നാൽ വീടിന്റെ ഗെയ്റ്റ് ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ തീ ആളിപ്പടർന്നതിനാൽ അകത്തേക്ക് പ്രവേശിക്കാനായില്ല. തുടർന്ന് നാട്ടുകാർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.
അഗ്നിരക്ഷാസേനയും പൊലീസും നാട്ടുകാരും ചേർന്ന് തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം നടത്തി. സംഭവത്തിൽ കൂടുതൽ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോയെന്നും തീപിടിത്തത്തിന്റെ കാരണം എന്താണെന്നും പരിശോധിച്ചുവരികയാണ്.
ALSO READ:ആഡംബര ജീവിതത്തിനായി ഒരു മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ ദമ്പതികൾ ഉൾപ്പെടെ 7 പേർ അറസ്റ്റിൽ
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





