29
Nov 2026
Sun
29 Nov 2026 Sun
Advertisement
Advertisement
Advertisement
Advertisement
Advertisement
ഇശൽ കലാവേദി-ജിദ്ദ അറബ് ഇശൽ നൈറ്റ്-2026 സംഘടിപ്പിച്ചു

ജിദ്ദ: സൗദി ദേശീയദിനത്തോടനുബന്ധിച്ച് ഇശൽ കലാവേദി–ജിദ്ദയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച അറബ് ഇശൽ നൈറ്റ്–2026 വെള്ളിയാഴ്ച (25/09/2026) വൈകിട്ട് 6 മണീ മുതൽ വൈവിധ്യമാർന്ന മത്സരങ്ങളും സംഗീത-നൃത്ത പരിപാടികളുമായി ബഗ്ദാദിയയിലെ ഹൈപ്പർ അൽ വഫയിൽ അരങ്ങേറി. പ്രവാസി മലയാളി സമൂഹത്തിലെ സംഗീത-കലാ ആസ്വാദകർക്ക് വേറിട്ട അനുഭവമായി മാറിയ പരിപാടിയിൽ പ്രമുഖ ഗായകരും നർത്തകരും അണിനിരന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബോളിവുഡ് ഗായകൻ ബസ്സാം, ഷബീർ കൊട്ടപ്പുറം, ഫർസാന യാസിർ, റാഫി ആലുവ, മുഹമ്മദ് കുട്ടി അരിമ്പ്ര, ഹസീന അഷ്റഫ്, മൻസൂർ നിലമ്പൂർ, നസീർ പരിയാപുരം, ഷറീന റഷീദ്, നാസർ മോങ്ങം, ആയിഷ നാസർ, അഫ്ര സബിൻ റാഫി, ഇലിയാന, റിൻഷ റഫീഖ്, ഷിഹാബ് ഒഴുകൂർ, സിനി സാഗർ, ദിയാന ഫാത്തിമ, മുസ്തഫ കണ്ണമംഗലം, ഹബീബ്, ഹസ്സൻ ആനക്കയം എന്നിവർ വിവിധ ഗാനങ്ങൾ അവതരിപ്പിച്ചു.

സ്ത്രീകൾക്കായി ഒരുക്കിയ മെഹന്ദി മത്സരത്തിൽ ആയിഷ റിഫ ഒന്നാം സമ്മാനവും ഷഹ്‌ല ഉമ്മർകുട്ടി രണ്ടാം സമ്മാനവും
ഫൗസുൽ നഈമ മൂന്നാം സമ്മാനവും നേടി. രണ്ടു വിഭാഗങ്ങളായി തിരിച്ച കളറിംഗ് മത്സരങ്ങളിൽ ജൂനിയർ വിഭാഗത്തിൽ ഫാത്തിമ ഹയ ഒന്നാം സമ്മാനത്തിനും നുഹയ്യ നജീബ് രണ്ടാം സമ്മാനത്തിനും മുഹമ്മദ് ഹൈസൻ മൂന്നാം സമ്മാനത്തിനും അർഹരായി. നിസ, ഹന ഷംസുദ്ദീൻ, ഹിബ ഷംസുദ്ദീൻ എന്നിവർ സീനിയർ വിഭാഗത്തിൽ നിന്നും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

സംഗീതപരിപാടികൾക്കൊപ്പം കുട്ടികളുടെ വൈവിധ്യമാർന്ന നൃത്താവിഷ്കാരങ്ങളും വേദിയിലെത്തി. ഫൈസ ഗഫൂർ ഒരുക്കിയ ഒപ്പനയും സിനിമാറ്റിക് ഡാൻസും ശ്രദ്ധേയമായി. ഫസീല നൗഷാദ് സംവിധാനം ചെയ്ത അറബിക് ഡാൻസും അൽ അനൂദ് ഫാത്തിമ അവതരിപ്പിച്ച സോളോ ഡാൻസും പരിപാടിയുടെ പ്രധാന ആകർഷണങ്ങളായി. ഇശലിന്റെ കുട്ടികൾ സംഘനൃത്തങ്ങളിൽ പങ്കാളികളായി.

പ്രസിഡന്റ് ഇബ്രാഹിം ഇരിങ്ങല്ലൂർ, സെക്രട്ടറി ഷാജഹാൻ ഗുഡല്ലൂർ, ചെയർമാൻ ഷിഹാബ് പുളിക്കൽ, രക്ഷാധികാരി ജലാൽ തേഞ്ഞിപ്പലം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. കെഎംസിസി ജനറൽ സെക്രട്ടറി വിപി മുസ്തഫ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് അബൂബക്കർ അരിമ്പ്ര, എൻകംഫർട്ട് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ ലത്തീഫ്, ഹസ്സൻ കൊണ്ടോട്ടി എന്നിവർ ആശംസകൾ അർപ്പിച്ചു. സബീനാ റാഫി, ഷബീന ജാഫർ, ബേബി ഷക്കീല മൻസൂർ,സാബിറ റഫീഖ്,സാഹിറ ജലാൽ, ഷമീന ടി പി, സാബിറ സാഗർ എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു.

നൗഷാദ്, സാഗർ റസാഖ്, ഷംസുദ്ദീൻ, റഫീഖ് കടേരി, അഷ്റഫ്, ഷബീർ,ഗഫൂർ വയനാട്, റഷീദ് എന്നിവർ പരിപാടിയുടെ ഏകോപനത്തിലും നടത്തിപ്പിലും സജീവമായി പ്രവർത്തിച്ചു. ബോളിവുഡ് ഗായകനായ ബസ്സാമിനെ പ്രേക്ഷകർ ഹർഷാരവത്തോടെയാണ് സ്വീകരിച്ചത്. ജിദ്ദയിലെ പ്രമുഖ മുട്ടിപ്പാട്ട് ബാൻഡ് ഗ്രീൻസ് ജിദ്ദ അവതരിപ്പിച്ച മുട്ടിപ്പാട്ട് പരിപാടിയുടെ മാറ്റുകൂട്ടി. സലാഹു വാളക്കുട അവതാരകനായിരുന്നു.

OS Nishad

2006 മുതൽ മാധ്യമ പ്രവർത്തനരംഗത്ത് സജീവം. 2017 മുതൽ ന്യൂസ് ടാഗ് ലൈവിൽ ന്യൂസ് എഡിറ്ററാണ്. തേജസ് ദിനപത്രത്തിലും വിവിധ ഓൺലൈൻ മാധ്യമങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക

Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement
Advertisement