ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ചീഫ് സെലക്ടറായി മുൻ ഇന്ത്യൻ താരം പ്രഗ്യാൻ ഓജയെ നിയമിച്ച് ബിസിസിഐ. അജിത് അഗാർക്കറിന് പകരമാണ് ഓജയുടെ നിയമനമെന്നാണ് റിപ്പോർട്ട്. മുൻ ഇന്ത്യൻ സ്പിന്നർ രമേഷ് പവാറിനെയും സെലക്ഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തി.
|
ടെസ്റ്റ് മത്സരങ്ങൾ കളിച്ചതിലെ സീനിയോറിറ്റിയുടെ അടിസ്ഥാനത്തിലാണ് പ്രഗ്യാൻ ഓജ സെലക്ഷൻ കമ്മിറ്റി അധ്യക്ഷനാകുന്നതെന്നാണ് വിവരം. ശിവ് സുന്ദർ ദാസ്, ആർ.പി. സിംഗ്, അജയ് റത്ര, രമേഷ് പവാർ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
സെലക്ഷൻ കമ്മിറ്റിയിലെ ഒഴിവിലേക്ക് പുതിയ അംഗത്തെ കണ്ടെത്തുന്നതിനായി മുൻ താരങ്ങളായ അശോക് മൽഹോത്രയും ജതിൻ പരാഞ്ജപെയും ഉൾപ്പെട്ട ക്രിക്കറ്റ് ഉപദേശക സമിതി (സിഎസി) തിരഞ്ഞെടുപ്പ് നടപടികൾ നടത്തിയിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





