അമ്മാവന്റെ സ്വർണം മോഷ്ടിച്ച് വിറ്റ് 19കാരൻ പുതിയ മഹീന്ദ്ര ഥാർ വാങ്ങി. വാഹനത്തിന്റെ പൂജയ്ക്ക് അമ്മാവനെയും വിളിച്ചതോടെ യുവാവിൻ്റെ മോഷണം പുറത്തായി. മഹാരാഷ്ട്രയിലെ കോലാപൂരിൽ ആണ് സംഭവം. മോഷ്ടിച്ച 15 പവനോളം സ്വർണം വിറ്റ് ലഭിച്ച പത്തുലക്ഷം രൂപയ്ക്കാണ് 19കാരൻ വാഹനം വാങ്ങിയത്.
കോലാപൂർ ജില്ലയിലെ പൻഹാല താലൂക്കിലെ സതവെ ഗ്രാമത്തിലാണ് സംഭവം. അമ്മാവനായ ഉമേഷ് മറുതി ചവാന്റെ വീടിന് സമീപമാണ് സമർ ചവാൻ താമസിക്കുന്നത്. ഒരു മാസം മുമ്പ് ഉമേഷിന്റെ വീട്ടിൽനിന്ന് 175 ഗ്രാം സ്വർണാഭരണങ്ങളാണ് സമർ മോഷ്ടിച്ചത്. പ്രാദേശിക ജ്വല്ലറി വ്യാപാരിയായ സംഗ്റാം ബാബാസോ മോറെയുടെ സഹായത്തോടെ ആഭരണങ്ങൾ പത്ത് ലക്ഷം രൂപയ്ക്ക് വിറ്റതായും പൊലീസ് പറയുന്നു.
|
ഈ പണം ഉപയോഗിച്ചാണ് സമർ പുതിയ മഹീന്ദ്ര ഥാർ വാങ്ങിയത്. തുടർന്ന് വാഹനത്തിന്റെ പൂജയ്ക്കായി അമ്മാവനെയും ക്ഷണിച്ചു. പൂജയ്ക്കായി ധരിക്കാൻ ആഭരണങ്ങൾ തിരഞ്ഞപ്പോഴാണ് ഉമേഷും ഭാര്യയും തങ്ങളുടെ സ്വർണം കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്.
ഉമേഷിന്റെ മുത്തശ്ശിയുടെ ആഭരണങ്ങൾ സമീപത്തുണ്ടായിരുന്നെങ്കിലും അവ നഷ്ടപ്പെട്ടിരുന്നില്ല. ഉമേഷിന്റെയും ഭാര്യയുടെയും ആഭരണങ്ങൾ മാത്രമാണ് കാണാതായത്. ഇതോടെ വീട്ടുകാരുമായി അടുത്ത ബന്ധമുള്ള ആരെങ്കിലുമാകാം മോഷണത്തിന് പിന്നിലെന്ന് കുടുംബം സംശയിച്ചു.
രണ്ട് ദിവസം മുമ്പ് ഉമേഷ് കൊഡോലി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. തുടർന്ന് നടത്തിയ അന്വേഷണത്തിനിടെ സമർ പുതുതായി കാർ വാങ്ങിയതും അതിനുള്ള പണം കണ്ടെത്തിയതും പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടു. ചോദ്യം ചെയ്യലിനിടെ സമർ മോഷണം സമ്മതിക്കുകായിരുന്നു.മോഷണസ്വർണം ചുളുവിലയ്ക്കു വാങ്ങിയ ജ്വല്ലറി വ്യാപാരി സംഗ്റാം മോറെയെയും കൊഡോലി പൊലീസ് കസ്റ്റഡിയിലെടുത്തു.
ALSO READ: യുപിഐ ഇടപാട് പരാജയപ്പെട്ടിട്ടും പണം നഷ്ടമായോ? റീഫണ്ടിന് വൈകിയാൽ ദിവസവും 100 രൂപ നഷ്ടപരിഹാരം ലഭിക്കാം
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





