31
Oct 2026
Sat
31 Oct 2026 Sat
Woman Found Dead in Pune Flat After Returning From London

ലണ്ടനിൽനിന്ന് മാസങ്ങൾക്ക് മുമ്പ് കുടുംബത്തെ അറിയിക്കാതെ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ 34കാരിയെ പൂനെയിലെ വാടക ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭക്ഷണം ഓർഡർ ചെയ്തതുമായി ബന്ധപ്പെട്ട ബാങ്ക് ഇടപാടുകളാണ് യുവതി ഇന്ത്യയിൽ തിരിച്ചെത്തിയെന്ന വിവരം കുടുംബത്തിന് ലഭിക്കാൻ വഴിയൊരുക്കിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഛത്രപതി സംഭാജിനഗർ സ്വദേശിനിയായ മുഗ്ധ ദേശ്മുഖ് കഴിഞ്ഞ വർഷം ജൂലൈയിലാണ് എംബിഎ പഠനത്തിനായി ബ്രിട്ടനിലേക്ക് പോയത്. ലണ്ടനിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന യുവതി പാർട്ട് ടൈം ജോലികളും ചെയ്തിരുന്നു. കുടുംബവുമായി ഫോണിലൂടെയും സന്ദേശങ്ങളിലൂടെയും പതിവായി ബന്ധപ്പെട്ടിരുന്നു.

എന്നാൽ ഒക്ടോബർ 24ന് ശേഷം മുഗ്ധയുടെ ഫോൺ പ്രതികരിക്കാതെയായി. പിന്നീട് ഫോൺ സ്വിച്ച് ഓഫ് ആയതോടെ പരിഭ്രാന്തരായ മാതാപിതാക്കൾ ലണ്ടനിലുള്ള സുഹൃത്തിനെ ബന്ധപ്പെട്ടു. ഒക്ടോബർ 22നാണ് അവസാനമായി സന്ദേശം ലഭിച്ചതെന്ന് സുഹൃത്ത് അറിയിച്ചു. തുടർന്ന് ലണ്ടൻ പൊലീസിൽ യുവതിയെ കാണാനില്ലെന്ന് പരാതി നൽകി. എന്നാൽ ഓഗസ്റ്റ് അവസാനത്തോടെ തന്നെ മുഗ്ധ ബ്രിട്ടൻ വിട്ടുപോയതായി പൊലീസ് അറിയിച്ചു.

ഇതിനിടെ യുവതിയുടെ പിതാവ് ബാങ്ക് അക്കൗണ്ട് പരിശോധിച്ചപ്പോഴാണ് നിർണായക വിവരം ലഭിച്ചത്. ഒക്ടോബർ 8നും 25നും ഇടയിൽ നിരവധി ഭക്ഷണ വിതരണ ഇടപാടുകൾ നടന്നിരുന്നു. ഇതിൽ ചിലത് ഛത്രപതി സംഭാജിനഗറിലെ ഒസ്മാൻപുര മേഖലയിൽ നിന്നുള്ളതായിരുന്നു. ഇതോടെ മുഗ്ധ ഇന്ത്യയിൽ തിരിച്ചെത്തിയതായി കുടുംബത്തിന് സംശയം തോന്നി.

തുടർന്ന് ഇന്ത്യൻ അധികൃതരുടെയും ഇന്ത്യൻ ഹൈക്കമ്മീഷന്റെയും സഹായം തേടി. പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ താമസസ്ഥലം പൂനെയിലെ ഗഹുൻജെയിലുള്ള ലോഢ ബെൽമോണ്ടോ ഫ്ലാറ്റ് സമുച്ചയത്തിലാണെന്ന് കണ്ടെത്തി. ഫ്ലാറ്റിലെത്തിയ പൊലീസ് പൂട്ടുതുറക്കുന്നയാളുടെ സഹായത്തോടെ അകത്തുകയറിയപ്പോഴാണ് മുഗ്ധയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ശരീരത്തിൽ പുറമേ കാണാവുന്ന പരിക്കുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. ഏപ്രിലിലാണ് മുഗ്ധ ഫ്ലാറ്റ് വാടകയ്ക്ക് എടുത്തതെങ്കിലും ഓഗസ്റ്റ് മുതലാണ് അവിടെ താമസം ആരംഭിച്ചത്. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

ALSO READ: ഉമർ അബ്ദുല്ലയും നിധി റസ്ദാനും വിവാഹിതരായി

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക