ചേരാനെല്ലൂർ വാഹനാപകടക്കേസിൽ പ്രതിയായ പതിനേഴുകാരന്റെ പിതാവും ജഡ്ജിയുമായ വ്യക്തിക്ക് ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. അതേസമയം, അപകടമുണ്ടാക്കിയ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹരജി പരിഗണിച്ച എറണാകുളം അഡീഷണൽ സെഷൻസ് കോടതി അന്വേഷണ ഉദ്യോഗസ്ഥരോട് നിർണായക ചോദ്യങ്ങൾ ഉന്നയിച്ചു.
|
ജുവനൈൽ ജസ്റ്റിസ് ബോർഡിന്റെ ഉത്തരവിനെതിരായ അപ്പീൽ സെഷൻസ് കോടതിയിൽ സമർപ്പിച്ചതിനെയും കോടതി വിമർശിച്ചു. സമാനമായ കേസുകളിൽ മനപ്പൂർവമല്ലാത്ത നരഹത്യ, മരണത്തിന് കാരണമായേക്കാവുന്ന അശ്രദ്ധ തുടങ്ങിയ വകുപ്പുകൾ ചുമത്തിയിട്ടുണ്ടോയെന്ന് അന്വേഷണ ഉദ്യോഗസ്ഥനോട് കോടതി ആരാഞ്ഞു. ഇത്തരം എഫ്ഐആറുകൾ ഉണ്ടെങ്കിൽ ഒരുമണിക്കൂറിനകം ഹാജരാക്കാനും നിർദേശിച്ചു.
അതിനിടെ, അപകടത്തിൽ മരിച്ച ജയബാലകൃഷ്ണന്റെ മകൾ ഭദ്രകീർത്തി, ജഡ്ജി തെളിവുകൾ നശിപ്പിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന് മൊഴി നൽകി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയതായും അന്വേഷണത്തിൽ പ്രതീക്ഷയുണ്ടെന്നും അവർ പറഞ്ഞു.
പതിനേഴുകാരൻ ഓടിച്ച വാഹനമിടിച്ച് അപകടമുണ്ടായതിന് പിന്നാലെ പിതാവായ അഡീഷണൽ ജില്ലാ ജഡ്ജി സ്ഥലത്തെത്തി ഏറെനേരം ചെലവഴിച്ചിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക




