03
Nov 2026
Tue
03 Nov 2026 Tue
POCSO case accused jumped from court building

എറണാകുളം: പെരുമ്പാവൂരിൽ അതിജീവിതയെ ആക്രമിച്ച കേസിലെ പ്രതി കോടതി കെട്ടിടത്തിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. അറക്കപ്പടി സ്വദേശി അദിനാനാണ് കോടതിയിൽ നിന്ന് ചാടിയത്. സംഭവത്തിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. കോടതിയിൽ ഹാജരാക്കാനായി കൈവിലങ്ങിട്ട് എത്തിച്ച പ്രതി, കോടതി മുറിക്ക് മുന്നിൽ കാത്തുനിൽക്കുന്നതിനിടെ കൈവിലങ്ങോടുകൂടി ഒന്നാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. ഉടൻതന്നെ പൊലീസുകാർ ഇടപെട്ട് ഇയാളെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

പ്രതിക്ക് ഗുരുതരമായ പരിക്കുകളില്ലെന്നാണ് പ്രാഥമിക വിവരം. തുടർന്ന് സ്കാനിങ്ങിന് വിധേയനാക്കി.

ALSO READ: 26കാരിയെ ഭർതൃവീട്ടുകാർ തലവെട്ടിക്കൊന്നു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക