05
Nov 2026
Thu
05 Nov 2026 Thu
actress Athulya Chandram among others caught for beating doctor and snatching mobile phones

യുവഡോക്ടറെ മർദിച്ച് മൂന്ന് ലക്ഷം രൂപയോളം വിലവരുന്ന മൊബൈൽ ഫോണുകൾ കവർന്ന കേസിൽ നടിയും അഭിഭാഷകയുമായ അതുല്യ ചന്ദ്രൻ ഉൾപ്പെടെ മൂന്നുപേർ കസ്റ്റഡിയിൽ. ചികിത്സ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഡോക്ടറെ വിളിച്ചുവരുത്തിയ ശേഷമാണ് ആക്രമണം നടത്തിയതെന്നാണ് പരാതി. കേസിൽ 12 പ്രതികളുണ്ടെന്നാണ് വിവരം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഈ മാസം രണ്ടാം തീയതി വൈകുന്നേരം വൈറ്റില പൊന്നുരുന്നിയിലാണ് സംഭവം. അതുല്യയുടെ അമ്മയുടെ സഹോദരിക്ക് സുഖമില്ലെന്ന് അറിയിച്ചാണ് ഡോക്ടറെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയത്. പിന്നാലെ സംഘം ഡോക്ടറെ ക്രൂരമായി മർദിക്കുകയും മൊബൈൽ ഫോണുകൾ കവരുകയുമായിരുന്നു.

മർദനത്തിന് പിന്നാലെ ഡോക്ടറോട് പണം ആവശ്യപ്പെട്ടതായും പണം നൽകിയില്ലെങ്കിൽ പീഡനക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. നടൻ ബിബിൻ പെരുമ്പള്ളിയും സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

കവർച്ച മാത്രമാണോ ആക്രമണത്തിന് പിന്നിലെ ലക്ഷ്യമെന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്. കേസിലെ മറ്റ് പ്രതികൾക്കായും അന്വേഷണം തുടരുന്നു.

ALSO READ: 97-ാം പിറന്നാൾ ആഘോഷത്തിനിടെ വയോധികൻ മരിച്ചു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക