കരിപ്പൂർ വിമാനാപകടം നടന്നിട്ട് രണ്ട് വർഷം തികയുന്ന ആഗസ്ത് 7ന് മലബാർ ഡവലെപ്മെൻ്റ് ഫോറം കരിപ്പൂർ വിമാനപകട ചാറ്റിറ്റി ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ വിമാനപകടം സംഭവിച്ച സ്ഥലത്തിന് 300 മീറ്റർ അകലത്തിലുള്ള കൊണ്ടോട്ടി മുൻസിപാലിറ്റിയിലെ ചിറയിൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് വിപുലമായ സൗകര്യങ്ങളോടെ കെട്ടിടം പണിയും.കൊറോണ കാലത്ത് ഒന്നും വകവയ്ക്കാതെ രക്ഷാപ്രവർത്തനം നടത്തി ലോക മാതൃക കാണിച്ച പരിസരവാസികളോടുള്ള കടപ്പാട് പ്രകടിപ്പിക്കാനാണ് ഈ ഉദ്യമത്തിന് അപകടത്തിൽപ്പെട്ട യാത്രക്കാരും മരണപ്പെട്ടവരുടെ ആശ്രിതരും തയ്യാറായത്.
|
184 യാത്രക്കാരിൽ 19 പേരാണ് മരണപ്പെട്ടത് 169 പേർക്ക് പരിക്കേറ്റിരുന്നു. ഇതിൽ നിരവധി പേർക്ക് മാരകമായ പരിക്കാണ് പറ്റിയത്. ഇവരിൽ രണ്ട് പേർക്ക് ഒഴികെ എല്ലാവർക്കും ഏയർ ഇന്ത്യയുടെ ഇൻഷുറൻസ് തുക കൈപറ്റാൻ കഴിഞ്ഞിട്ടുണ്ട് ബാക്കിയുള്ള രണ്ട് പേർക്ക് ഈ ആഴ്ഴ്ച തന്നെ തുക ലഭിക്കും.
യാത്രക്കാർക്ക് കിട്ടിയ ഇൻഷുറൻസ് തുകയിൽ നിന്ന് ചെറിയ തുക ശേഖരിച്ചാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ എസ് സി കോളനികളിൽ ഒന്നായ എൻ എച്ച് കോളനിയിലെ പാവപ്പെട്ട രോഗികളുടെ ആശാ കേന്ദ്രമായ ചിറയിൽ ചുങ്കം ആശുപത്രിക്ക് കെട്ടിടം നിർമിക്കാൻ തിരുമാനിച്ചത്.
മലബാർഡവലെപ്പ്മെൻ്റ് ഫോറത്തിൻ്റെ നേതൃത്വത്തിൽ യാത്രക്കാർ രൂപീകരിച്ച എംഡിഎഫ് ചാരിറ്റി ഫൗണ്ടേഷനാണ് നിർമാണത്തിന് നേതൃത്വം നൽകുന്നത്. പദ്ധതിയുടെ ധാരണാപത്രം നാളെ രാവിലെ 10ന് വിമാനാപകടസ്ഥലത്ത് കായിക, ഫിഷറീസ്, ഹജജ് വഖ്ഫ് മന്ത്രി വി അബ്ദുറഹിമാൻ നിർവ്വഹിക്കും. ചടങ്ങിൽ കരിപ്പൂർ വിമാനാപകട ആക്ഷൻ ഫോറം ചെയർ മാൻ ടി.വി ഇബ്രാഹിം എംഎൽഎ അധ്യക്ഷത വഹിക്കും. പി ഹമീദ് മാസ്റ്റർ എം.എൽ എ മുഖ്യാഥിതിയായി പങ്കെടുക്കും,
മുനിസിപൽ ചെയർ പേഴ്സൺ ടി.സി ഫത്തിമത്ത് സുഹറാബി , എയർപോർട്ട് ഡയറക്ടർ ശേഷാദ്രിവാസൻ സുരേഷ്, ജില്ലാ മെഡിക്കൽ ഓഫിസർ ഡോ. രേണുക ആർ എന്നിവരും മുൻസിപ്പൽ കൗൺസിലർമാർ ,രാഷ്ടിയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുക്കും.
പരിപാടിയിൽ മരണപ്പെട്ട യാത്രക്കാരുടെ ആശ്രിതരും പരിക്കേറ്റ യാത്രക്കാരുടെയും രക്ഷാ പ്രവർത്തകരുടെയും സംഗമവും നടക്കും. കഴിഞ്ഞ രണ്ടുവർഷമായി യാത്ര കാരെ ചേർത്ത് പിടിച്ച് ചുരുങ്ങിയ കാലം കൊണ്ട് മുഴുവൻ യാത്രക്കാരുടെയും നഷ്ട പരിഹാര തുക വാങ്ങി നൽകാൻ കഴിഞ്ഞത് വലിയ നേട്ടമാണെന്നും ഇത് കൂട്ടായ്മയുടെ വിജയമാണന്നും എം ഡി.എഫ് ജനറൽ സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കുനി പറഞ്ഞു.



