|
മോഷണക്കുറ്റം ആരോപിച്ച് ദലിത് യുവാവിനെ ആള്‍ക്കൂട്ടം ക്രൂരമായി മര്‍ദിച്ചു. മുസ്ലിമാണെന്ന സംശയത്തില്‍ വസ്ത്രമുരിഞ്ഞ് പരിശോധിച്ചു. മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലാ ആസ്ഥാനത്തുനിന്ന് 70 കി.മീ അകോലെ നീംറാനിയിലാണ് സംഭവം.
ഇതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്. താന്‍ ഹിന്ദുവാണെന്ന് ഉറക്കെ പറഞ്ഞിട്ടും മുസ്ലിമാണെന്ന് സംശയിച്ച് മതം നിര്‍ണയിക്കാന്‍ ആളുകള്‍ യുവാവിന്റെ വസ്ത്രം അഴിച്ചുമാറ്റുന്നത് വീഡിയോയില്‍ കാണാം. യുവാവിനെ കെട്ടിയിട്ട് വീണ്ടും മര്‍ദിച്ചു.
അക്രമികള്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനു പകരം ദലിത് യുവാവിനെ ലോക്കപ്പിലാക്കുകയാണ് ഖല്ടങ്ക പൊലീസ് ചെയ്തത്. വിഷയത്തെ കുറിച്ച് അന്വേഷിക്കാതെ യുവാവിനെ തടവിലാക്കിയതിനെ കുറിച്ച് അന്വേഷണം നടത്താൻ പൊലീസ് സൂപ്രണ്ട് ധരംവീര്‍ സിങ് ഉത്തരവിട്ടു.
യുവാവിനെ മര്‍ദിച്ചവര്‍ക്കെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന് ഖല്ടങ്ക പൊലീസ് ഔട്ട് പോസ്റ്റ് ഇന്‍ചാര്‍ജ് രാജേന്ദ്ര സിങ് ബാഘലിനോട് അദ്ദേഹം വിശദീകരണം ചോദിച്ചു.
A dalit man was brutally assaulted after he was accused of theft. The mob allegedly pulled down his pants to check his religion as the man kept shouting that he’s a Hindu.https://t.co/jZCKWDyoMu pic.twitter.com/OkRLqu32eb
— Alishan Jafri (@alishan_jafri) August 7, 2022



