സുപ്രിംകോടതിയുടെ പുതിയ ചീഫ് ജസ്റ്റിസായി രാഷ്ട്രപതി ദ്രൗപതി മുർമു നിയമിച്ച ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് പദവിയിലിരിക്കുക 74 ദിവസം മാത്രം. നിലവിലെ ചീഫ് ജസ്റ്റിസ് എൻ വി രമണ ആഗ്സ്ത് 26ന് വിരമിക്കുന്നതോടെ ചുമതലയേൽക്കുന്ന യു യു ലളിത നവംബർ 8നാണ് സർവീസിൽ നിന്ന് വിരമിക്കുക. ആഗസ്ത് 27നാണ് യു യു ലളിത് സുപ്രിംകോടതിയുടെ 49ാമത് ചീഫ് ജസ്റ്റിസായി സത്യവാചകം ചൊല്ലി ചുമതലയേൽക്കുന്നത്.
|
മുത്വലാഖ് നിരോധന ഉത്തരവ്, പത്മനാഭ സ്വാമി ക്ഷേത്രം സംബന്ധമായ വിധികൾ പുറപ്പെടുവിച്ചത് യു യു ലളിത് ആയിരുന്നു.
1957 നവംബർ 9ന് മഹാരാഷ്ട്രയിലാണ് യു യു ലളിത് ജനിച്ചത്. 1983ൽ മഹാരാഷ്ട്ര, ഗോവ ബാർകൗൺസിലിൽ അഭിഭാഷകനായി എൻ റോൾ ചെയ്തു. 1985 വരെ ബോംബൈ ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്ത അദ്ദേഹം 1986ൽ ഡൽഹിയിലേക്ക് മാറി.
2ജി സ്പെക്ട്രം കേസിൽ സിബിഐയുടെ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു. രണ്ടുതവണ സ സുപ്രിംകോടതിയുടെ ലീഗൽ സർവീസസ് കമ്മിറ്റി അംഗമായിരുന്നു.
2014 ആഗസ്തിലാണ് സുപ്രിംകോടതി ജഡ്ജിയായി ഉയർത്തപ്പെടുന്നത്.



