75ാം സ്വതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യ പുതിയ ദിശയിലേക്ക് കടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയില്‍ നടന്ന സ്വാതന്ത്ര്യദിനാഘോഷവേളയില്‍ രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് ഇന്ത്യ വികസിത രാജ്യമായി മാറുന്നതിന് ജനം അഞ്ച് ആശയങ്ങളില്‍ ശ്രദ്ധകേന്ദ്രീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
|
ഒന്നാമതായി ഇന്ത്യ വികസിതരാജ്യമെന്ന ദൃഢനിശ്ചയത്തോടു കൂടി മുന്നോട്ടുപോവുക, രണ്ടാമതായി അടിമത്വത്തിന്റെ എല്ലാ അടയാളങ്ങളും മായ്ക്കുക, മൂന്നാമതായി നമ്മുടെ പാരമ്പര്യത്തില്‍ അഭിമാനം കൊള്ളുക, നാലാമതായി ഐക്യ ശക്തിയില്‍ ശ്രദ്ധിക്കുക, അഞ്ചാമതായി പൗരന്റെ കടമകള്‍ സന്ധ്യസന്ധതയോടെ നിറവേറ്റുക, അത് പ്രധാനമന്ത്രിയായാലും മുഖ്യമന്ത്രിമാരായാലും ചെയ്യുക എന്നതാണ് അഞ്ച് ആശയങ്ങളെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
രാവിലെ രാജ്ഘട്ടിലെത്തിയ പ്രധാനമന്ത്രി ആദരമര്‍പ്പിച്ചു. ഇന്ത്യന്‍ നിര്‍മിത എടിഎജിസ്(അഡ്വാന്‍സ്ഡ് ടവ്ഡ് ആര്‍ട്ടിലറി ഗണ്‍ സിസ്റ്റം)ഉപയോഗിച്ചുള്ള 21 വെടികളുടെ അകമ്പടിയോടെ പ്രധാനമന്ത്രി ദേശീയപതാക ഉയര്‍ത്തിയതോടെയാണ് ചെങ്കോട്ടയില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കമായത്. ഇതിനു പിന്നാലെ ഹെലികോപ്ടറുകളില്‍ നിന്ന് പുഷ്പവൃഷ്ടിയും നടത്തി.
അഴിമതിക്കെതിരേ പോരാടാന്‍ ഇന്ത്യയിലെ 130 കോടി ജനങ്ങളോടും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. അഴിമതിക്ക് ശിക്ഷിക്കപ്പെട്ട് ജയിലില്‍ പോകുന്നവരെ ചിലര്‍ വിശുദ്ധരാക്കുകയാണ്. അഴിമതിക്കെതിരേ വെറുപ്പ് മനോഭാവം ഉറപ്പുവരുത്തണമെന്നും നരേന്ദ്രമോദി പറഞ്ഞു.



