22
Aug 2022
Wed
22 Aug 2022 Wed

പാ​ല​ക്കാ​ട്ടെ സി​പിഐ​എം നേ​താ​വ് ഷാ​ജ​ഹാ​നെ കൊ​ല​പ്പെ​ടു​ത്തി​യ​തു നേതൃസ്ഥാനം ലഭിച്ചതുമൂലമുള്ള അതൃപ്തി മൂലമാണെന്ന് പൊ​ലീ​സ്. ഷാജഹാൻ ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ആയി തിരഞ്ഞെടുക്കപ്പെട്ടതിൽ പ്രതികൾക്കുണ്ടായ അ​തൃ​പ്തി​യാ​ണ് കൊ​ല​പാ​ത​ക​ത്തി​ലേക്കു ന​യി​ച്ചതെന്നും പാ​ല​ക്കാ​ട് എ​സ്പി ആ​ര്‍ ​വി​ശ്വ​നാ​ഥ് പ​റ​ഞ്ഞു. 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഷാ​ജ​ഹാ​നോ​ട് 2019 മു​ത​ല്‍ വ്യ​ക്തി​വൈ​രാ​ഗ്യം ഉ​ണ്ടാ​യി​രു​ന്നവരാണ് കൊലപാതകവുമായി ബന്ധപ്പെട്ട പ്രതികൾ. ഷാജഹാൻ പാർട്ടിയുടെ നേതൃപദവിയിലെത്തുന്നതിൽ  പ്ര​തി​ക​ള്‍​ക്ക് എ​തി​ര്‍​പ്പു​ണ്ടാ​യി​രു​ന്നു. ഇ​വ​ര്‍ സി​പിഐ​എ​മ്മി​ല്‍​നി​ന്ന് അ​ക​ന്ന​തു ഷാ​ജ​ഹാ​ന്‍ ചോ​ദ്യം ചെ​യ്തതും പകയ്ക്കു കാരണമായി.

 

പ്ര​തി​ക​ളി​ലൊ​രാ​ളാ​യ ന​വീ​ന്‍ രാ​ഖി കെ​ട്ടി​യ​ത് ഷാജഹാൻ ചോദ്യംചെയ്തിരുന്നു. ഇതും പ്രതികളുടെ വൈരാ​ഗ്യത്തിനു കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്നു പൊ​ലീ​സ് പ​റ​ഞ്ഞു. കേ​സി​ല്‍ നാ​ലു പേ​രു​ടെ അ​റ​സ്റ്റാ​ണ് ഇ​തു​വ​രെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. എ​ട്ടി​ല്‍ അ​ധി​കം പേ​രാ​ണ് പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലു​ള്ള​ത്. 

 

മുമ്പ് സിപിഐഎമ്മിൽ പ്രവർത്തിച്ചിരുന്ന പ്രതികൾ പിന്നീട് ആർഎസ്എസിൽ ചേരുകയായിരുന്നുവെന്ന് പാർട്ടി നേതാക്കൾ വ്യക്തമാക്കിയിരുന്നു. ആക്രമണത്തിനു പിന്നിൽ ബിജെപി-ആർഎസ്എസ് ആണെന്നും സിപിഐഎം ആരോപിച്ചിരുന്നു. ആർഎസ്എസ് പ്രവർത്തകനെ വധിച്ച കേസിലെ പ്രതിയായിരുന്നു ഷാജഹാൻ.