അബഹ: ഇന്ത്യൻ സോഷ്യൽ ഫോറം ഖമീസ് ബ്ലോക്ക് കമ്മിറ്റി ആസാദി സംഗമം എന്ന പേരിൽ നടത്തിയ 75-ാമത് ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷം സമാപിച്ചു. ആഗസ്റ്റ് 15 ന് ഖമീസിൽ മധുര വിതരണം നടത്തി തുടക്കം കുറിച്ച ആഘോഷ പരിപാടികൾക്ക് ആഗസ്റ്റ് 19 ന് വെളളിയാഴ്ച ഖമീസിലെ തേജസ് ഹാളിൽ വച്ച് നടത്തിയ സമാപന സമ്മേളനത്തോടെ തിരശ്ശീല വീണു.
|
രാജ്യത്തിന് സ്വാതന്ത്ര്യം കിട്ടി മുക്കാൽ നൂറ്റാണ്ട് പിന്നിട്ടിട്ടും ഇന്ത്യയിൽ ഒരു വിഭാഗം പൗരന്മാർക്ക് വേണ്ടത്ര സ്വാതന്ത്ര്യമോ പരിഗണനയോ കിട്ടാത്ത സാഹചര്യത്തിൽ സ്വാതന്ത്ര്യം, നീതി, ഐക്യം, അഖണ്ഡത തുടങ്ങിയ മഹത്തായ മൂല്യങ്ങളുടെ വീണ്ടെടുപ്പിനും സംരക്ഷണത്തിനും വേണ്ടി ജാഗ്രതയോടെ നിലപാട് സ്വീകരിക്കാനും രാജ്യത്ത് നടമാടുന്ന ആനുകാലിക സംഭവങ്ങളെ ശ്രദ്ധയോടെ വീക്ഷിക്കാനും പൗര സമൂഹം തയ്യാറാകണമെന്ന് ഇന്ത്യൻ സോഷ്യൽ ഫോറം ജില്ലാ എക്സിക്യൂട്ടീവ് സമിതി അംഗം കോയ ചേലേമ്പ്ര ആവശ്യപ്പെട്ടു. ആസാദി സംഗമ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സോഷ്യൽ ഫോറം ഖമീസ് ബ്ലോക്ക് പ്രസിഡൻറ് അനസ് ഒഴൂരിൻ്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ വൈസ് പ്രസിഡൻ്റ് മിഹ്റുദ്ദീൻ പോങ്ങനാട് സ്വാഗതം ആശംസിച്ചു. സ്റ്റേറ്റ് പ്രസിഡൻറ് ഹനീഫ ചാലിപ്പുറം, ജിദ്ദ കോൺസുലേറ്റ് സാമൂഹ്യ ക്ഷേമ സമിതി അംഗം ഹനീഫ മഞ്ചേശ്വരം, എന്നിവർ ആശംസയും സോഷ്യൽ ഫോറം വെൽഫെയർ ഇൻ ചാർജ് മുനീർ ചക്കുവള്ളി നന്ദിയും പറഞ്ഞു.



