22
Jan 2023
Wed
22 Jan 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലിസ്ബണ്‍: ഖത്തര്‍ ലോകകപ്പില്‍ ക്വാര്‍ട്ടര്‍ കാണാതെ പുറത്താകുകയും സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് അവസരം നല്‍കാതിരിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് സ്ഥാനം ഒഴിയേണ്ടിവന്ന പോര്‍ച്ചുഗീസ് കോച്ച് ഫെര്‍ണാണ്ടോ സാന്റോസിന് പകരം പുതിയ പരിശീലകനായി റോബര്‍ട്ടോ മാര്‍ട്ടിനെസ് നിയമതനായത് കഴിഞ്ഞദിവസമാണ്.

മുമ്പ് ബെല്‍ജിയം ദേശീയ ടീം പരിശീലകനായിരുന്നു മാര്‍ട്ടിനെസ്. പോര്‍ച്ചുഗലിന്റെ പരിശീലകറോള്‍ ഏറ്റെടുക്കുമ്പോള്‍ മാര്‍ട്ടിനെസിന്റെ മുന്നിലെ പ്രധാന വെല്ലുവിളി സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയാണ്. ഖത്തര്‍ ലോകകപ്പിലെ അവസാന മത്സരങ്ങളില്‍ റൊണാള്‍ഡോയെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. എന്നാല്‍ തന്റെ ടീമിലേക്ക് റൊണാള്‍ഡോയെ പരിഗണിക്കുമെന്നാണ് മാര്‍ട്ടിനെസ് പറയുന്നത്.

ഓഫീസിലിരുന്ന് തീരുമാനങ്ങളെടുക്കുന്ന പരിശീലകനല്ല ഞാന്‍, ഫുട്‌ബോളിലെ തീരുമാനങ്ങള്‍ കളിക്കളത്തിലാണ് എടുക്കേണ്ടത്, നിലവിലുള്ള എല്ലാ കളിക്കാരുമായി ബന്ധപ്പെടുക എന്നതാണ് എന്റെ മുന്നിലെ ആദ്യ ദൗത്യം, ലോകകപ്പ് സ്‌ക്വാഡിലുണ്ടായിരുന്ന താരങ്ങളുമായാണ് എനിക്കാദ്യം സംസാരിക്കേണ്ടത്, റൊണാള്‍ഡോ അതിലൊരാളാണ്, ദേശീയ ടീമിനായി 19 വര്‍ഷം അ?ദ്ദേഹം കളിച്ചു, ഒന്നിച്ചിരുന്ന് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള ബഹുമാനം അദ്ദേഹം അര്‍ഹിക്കുന്നുണ്ട്, മാര്‍ട്ടിനെസ് മാധ്യമങ്ങളോട് പറഞ്ഞു.