23
Jan 2023
Sat
23 Jan 2023 Sat

തിരുവനന്തപുരം: സ്ത്രീധന നിരോധന ചട്ടങ്ങള്‍ പരിഷ്‌കരിക്കാനുള്ള നടപടികളുമായി സര്‍ക്കാര്‍. വധുവിന് പരമാവധി 10 പവനും ഒരു ലക്ഷം രൂപയും മാത്രമേ മാതാപിതാക്കള്‍ സമ്മാനമായി നല്‍കാവൂ എന്ന വ്യവസ്ഥ വയ്ക്കുന്ന തീരുമാനങ്ങള്‍ സര്‍ക്കാര്‍ സ്വീകരിക്കും.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹത്തിന് മുമ്പ് വധൂവരന്‍മാര്‍ക്ക് കൗണ്‍സിലിങ് നല്‍കുന്ന നടപടികള്‍ പരിഷ്‌കരിക്കും. കൊല്ലത്ത് സ്ത്രീധന പീഡനം കാരണം ആത്മഹത്യ ചെയ്ത വിസ്മയയുടെ കേസിനെ തുടര്‍ന്നാണ് സംസ്ഥാന വനിതാ കമ്മീഷന്‍ സ്ത്രീധന നിരോധന ചട്ടം പുതുക്കാന്‍ നിര്‍ദ്ദേശിച്ചത്. വധുവിന് സാധന ഇനങ്ങളില്‍ നല്‍കുന്നവ 25,000 രൂപയില്‍ കൂടാന്‍ പാടില്ല. ബന്ധുക്കളും ഈ തുകയോ ഇതിന് തുല്യമുള്ള സാധനങ്ങളോ മാത്രമേ സമ്മാനമായി നല്‍കാവൂ.

വധുവിന് നല്‍കുന്ന പണത്തിനും സാധനങ്ങള്‍ക്കും അവകാശം വധു മാത്രമായിരിക്കും. സമ്മാനങ്ങള്‍ നോട്ടറിയോ ഗസ്റ്റഡ് ഓഫിസറോ സാക്ഷ്യപ്പെടുത്തണം. വിവാഹ രജിസ്‌ട്രേഷന്‍ അപേക്ഷയ്‌ക്കൊപ്പം സാക്ഷ്യപ്പെടുത്തിയ പട്ടിക നല്‍കണം. ഹൈസ്‌കൂള്‍ മുതലുള്ള പാഠപുസ്തകങ്ങളില്‍ ഗാര്‍ഹിക പീഡന നിരോധന നിയമം, സ്ത്രീധന നിരോധന നിയമം, പോക്സോ നിയമം എന്നിവ ഉള്‍ക്കൊള്ളിക്കുന്ന അധ്യായം ഉണ്ടാകണമെന്ന കമ്മിഷന്റെ ശുപാര്‍ശ ഇതുവരെ സംസ്ഥാനത്ത് നടപ്പായിട്ടില്ല. ഇവ നടപ്പാക്കാനുള്ള നിര്‍ദ്ദേശവും നല്‍കും.