ആലപ്പുഴ: കരുനാഗപ്പള്ളി ലഹരിക്കടത്ത് കേസില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കൂടി നടപടി. ആലപ്പുഴ സൗത്ത് ഏരിയാ വലിയമരം പടിഞ്ഞാറേ ബ്രാഞ്ച് അംഗം വിജയകൃഷ്ണനെയും മറ്റൊരു ബ്രാഞ്ച് അംഗവും ഡിവൈഎഫ്ഐ മേഖലാ സെക്രട്ടറിയുമായ സിനാഫിനെയുമാണ് സസ്പെന്റ് ചെയ്തത്.
|
സിനാഫിനെ ഒരു വര്‍ഷത്തേക്കാണ് പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്. കേസിലെ പ്രതികള്‍ക്ക് ജാമ്യം നിന്നുവെന്നാണ് സിനാഫിനെതിരായ പാര്‍ട്ടിയുടെ കണ്ടെത്തല്‍. 54 ലക്ഷത്തിന്റെ നിരോധിതപുകയിലെ ഉത്പന്നങ്ങള്‍ പിടികൂടിയ കേസിലെ പ്രതിയാണ് വിജയകൃഷ്ണന്. ഈ കേസില്‍ സിപിഎം നേതാവിനെ പുറത്താക്കിയിരുന്നു. ആലപ്പുഴ നഗരസഭ കൗണ്‍സിലറും ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനുമായ എ. ഷാനവാസിനെതിരെയായിരുന്നു നടപടി എടുത്തിരുന്നത്. ലഹരി കടത്തിയത് സിപിഎം നേതാവിന്റെ പേരിലുള്ള ലോറിയിലായിരുന്നു. ലോറി വേറൊരാള്‍ക്ക് വാടകയ്ക്ക് കൊടുത്തതാണെന്നായിരുന്നു ഷാനവാസ് അന്ന് പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് പ്രതികളുമൊത്തുള്ള ഫോട്ടോ പുറത്ത് വരികയായിരുന്നു.



