കൂടുതല്‍ ജനങ്ങള്‍ക്ക് തോക്ക് നല്‍കാനുള്ള പദ്ധതിയുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അധനിവേശ പലസ്തീനില്‍ സംഘര്‍ഷം രൂക്ഷമാവുന്നതിനിടെയാണ് ഇത് കൂടുതല്‍ വഷളാക്കുന്ന തീരുമാനമായി പ്രധാനമന്ത്രി രംഗത്തെത്തിയത്.
|
ഞായറാഴ്ച രാത്രി മുതിര്‍ന്ന ഉദ്യോഗസ്ഥരും തീവ്രരാഷ്ട്രീയ നേതാക്കളുമായി നടത്തിയ യോഗത്തിനു ശേഷമാണ് ജനങ്ങള്‍ക്ക് തോക്ക് ലളിത നടപടികളിലൂടെ തോക്ക് ലഭ്യമാക്കുന്ന പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി വെളിപ്പെടുത്തിയത്. ഈസ്റ്റ് ജറുസലേമില്‍ സിനഗോഗിനു പുറത്തു നടന്ന വെടിവയ്പില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടതിനു പിന്നാലെയായിരുന്നു പ്രഖ്യാപനം.
ജനുവരിയില്‍ മാത്രം 32 പലസ്തീനികളാണ് ഇസ്രായേല്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ജെനിന് നഗരത്തില്‍ ഇസ്രായേല്‍ സേന നടത്തുന്ന ആക്രമണങ്ങള്‍ വര്‍ഷങ്ങളായി ശക്തിപ്പെട്ടുവരികയാണ്. കഴിഞ്ഞവര്‍ഷം 200ഓളം പലസ്തീനികളാണ് ഇസ്രായേല്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.



