31
Feb 2023
Wed
31 Feb 2023 Wed

തിരിച്ചടി തുടരുന്നു. ആ​ഗോള സമ്പന്ന പട്ടികയിൽ 15ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ​ഗൗതം അദാനി. ഫോർബ്സ് പുറത്തുവിട്ട 2023ലെ സമ്പന്നപട്ടികയിൽ പത്താം സ്ഥാനത്തായിരുന്ന ​ഗൗതം അദാനി ബുധനാഴ്ച 15ാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റിലയൻസ് ഇൻഡസ്ട്രീസ്ട് ചെയർമാൻ മുകേഷ് അംബാനി പട്ടികയിൽ അദാനിക്കു മുന്നിലെത്തി. 75.1 ബില്യൻ ഡോളറാണ് അദാനിയുടെ ആസ്തി. 83.9 ബില്യൻ ഡ‍ോളറിൽ നിന്ന് അദാനിയുടെ ആസ്തി ഒരു ദിവസത്തിനിടെ 75.1 ബില്യൻ ഡോളറിലേക്ക് താഴുകയായിരുന്നു. 83.4 ബില്യൻ ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി.

​​ഗൗതം അദാനി ​ഗ്രൂപ്പിന്റെ ആസ്തി പെരുപ്പത്തിനു പിന്നിൽ തട്ടിപ്പുണ്ടെന്ന ഹിഡൻബർ​ഗ് റിസർചിൻ്റെ റിപോർട്ടിനെ തുടർന്നാണ് അദാനി ​ഗ്രൂപ്പിൻ‌റെ ഓഹരി മൂല്യം ഇടിഞ്ഞുതുടങ്ങിയത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക