23
Feb 2023
Fri
23 Feb 2023 Fri

തിരുവനന്തപുരം:മേക്ക് ഇന്‍ കേരളാ പദ്ധതി വികസിപ്പിക്കുമെന്നും പദ്ധതി കാലയളവില്‍ ഇതിനായി 1000 കോടി മുടക്കുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍. കേരളത്തിന്റെ ആഭ്യന്തര ഉല്പാദനവും തൊഴില്‍ സംരംഭങ്ങളും നിക്ഷേപ സാധ്യതകളും വര്‍ദ്ധിപ്പിക്കാന്‍ സര്‍വ സൗകര്യങ്ങളുമൊരുക്കി പദ്ധതി വികസിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വ്യക്തമാക്കി. മേക്ക് ഇന്‍ കേരളയുമായി ബന്ധപ്പെട്ട് വിശദമായ പഠനം സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് നടത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് സ്റ്റഡീസ് റിപ്പോര്‍ട്ട് പ്രകാരം 2021 – 22 ല്‍ കേരളത്തിലേക്ക് പുറമെ നിന്ന് ഏകദേശം 128000 രൂപയുടെ ഉത്പന്നങ്ങളാണ് ഇറക്കുമതി ചെയ്തത്. ഇതില്‍ 92% ഇതര സംസ്ഥാനങ്ങളില്‍ നിന്നായിരുന്നു. ഈ കാലയളവിലാകട്ടെ കേരളത്തിന്റെ കയറ്റുമതി 74000 കോടി രൂപയുടേതായിരുന്നു. കയറ്റുമതി ചെയ്യുന്നവയില്‍ 70% ഇതര സംസ്ഥാനങ്ങളിലേക്കായിരുന്നു. കേരളത്തിന്റെ വ്യാപാരക്കമ്മി വളരെ ഉയര്‍ന്നതാണെന്ന് ഇതില്‍ നിന്നും വ്യക്തമാണെന്ന് മന്ത്രി പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങളില്‍ തദ്ദേശീയമായി ഉല്പാദിപ്പിക്കാന്‍ സാധിക്കുന്നവയെ കണ്ടെത്തുക എന്നതാണ് പഠനത്തിന്റെ ലക്ഷ്യം. ഉല്പാദന ക്ഷമത, കൂലി ചെലവ്, ലാഭം എന്നിവ വിഹാകാളം ചെയ്ത കേരളത്തില്‍ ഉല്‍പാദിക്കാന്‍ സാധിക്കുന്നവയെ കണ്ടെത്തി പിന്തുണ നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചു വരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട് സംരംഭക ഗ്രൂപ്പുകളെയും ശാസ്ത്ര സാങ്കേതിക സഹായവും ഉറപ്പാക്കും എന്ന മന്ത്രി വ്യക്തമാക്കി.