|
ചാണ്ഡിഗഡ്: പശുവിന്റെ പേരിൽ രാജ്യത്ത് വീണ്ടും ഹിന്ദുത്വവാദികളുടെ അരുംകൊല. ഹരിയാനയിൽ രണ്ട് മുസ്‌ലിം യുവാക്കളെ തട്ടിക്കൊണ്ടുപോയ ശേഷം മർദ്ദിച്ചവശരാക്കി ജീവനോടെ ചുട്ടുകൊന്നു. ഹരിയാനയിലെ ഭീവാനി ജില്ലയിലാണ് സംഭവം. ജുനൈദ്, നാസിർ എന്നവരാണ് കൊല്ലപ്പെട്ടത്. യുവാക്കളെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിച്ച് തീയിട്ടു കൊല്ലുകയായിരുന്നു.
അവരുടെ ഗ്രാമത്തിൽ നിന്ന് ഏതാണ്ട് നൂറുകിലോമീറ്റർ അകലെയായിരുന്നു സംഭവം. ഇവരെ രണ്ടു ദിവസമായി കാണാനില്ലായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ബജ്‌റംഗദൾ പ്രവർത്തകരാണ് യുവാക്കളെ കൊലപ്പെടുത്തിയതെന്നും ഇവർ പറയുന്നു. കൊലപാതകത്തിന് പിന്നിൽ ബജ്രംഗ്ദൾ നേതാവ് മോനു മനേസർ ആണെന്നും ഇവർ ആരോപിക്കുന്നു. പശുവിന്റെ പേരിൽ നിരവധി ക്രൂരതകൾചെയ്തയാളാണ് മോന മനേസർ. വാഹനത്തിൽ കത്തിക്കരിഞ്ഞ നിലയിലായിരുന്നു ഇരുവരുടേയും മൃതദേഹമെന്ന് പൊലിസ് വ്യക്തമാക്കി. പശുക്കടത്തുകാരുടെ ബോഡിയെന്നാണ് പൊലിസ് പറഞ്ഞത്. കേസിൽ അന്വേഷണം ആരംഭിച്ചതായും പൊലിസ് പറഞ്ഞു.
എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും മോനു, ലോകേഷ്,റിങ്കു സൈനി, ശ്രീകാന്ത് എന്നിവർക്കെതിരെ കേസെടുത്തതായും പൊലിസ് അറിയിച്ചു.
Two Muslim men, Junaid and Nasir, were allegedly kidnapped from Ghatmika, Rajasthan two days ago by members of the Bajrang Dal on the pretext of cow slaughter. The locals attempted to file a FIR at the police stations in Pahadi and Gopalgarh, but the FIR was not filed. + pic.twitter.com/TVNIlMUx7a
— Meer Faisal (@meerfaisal01) February 16, 2023



