മലപ്പുറം: എടവണ്ണ – കൊയിലാണ്ടിസംസ്ഥാനപാത നവീകരണത്തിന്റെ അവസാന ഘട്ടത്തിലെത്തിയതോടെ നിലവിൽ പ്രവർത്തിപൂർത്തികരിച്ച ഭാഗങ്ങളിൽ ഫുട്പാത്തിൽ കൂടി യാത്രക്കാർക്ക് നടക്കാൻ കഴിയാത്ത സാഹചര്യമാണെന്ന് യാത്രക്കാർ പരാതിപ്പെട്ടു.
എടവണ്ണ മുതൽ കുറ്റൂളി വരെയുള്ള ഭാഗങ്ങളിൽ ഫുട്പാത്ത് കൈയേറ്റം വ്യാപകമാണ്
കാൽനടയാത്രക്കാരുടെ സുരക്ഷ മുൻനിർത്തി റോഡിന്റെ ഇരുവശവും ഫുട്പാത്തും സുരക്ഷാവേലിയും നിർമിച്ചിട്ടുണ്ടെങ്കിലും അരീക്കോടിൻ്റെ പല ഭാഗങ്ങളിലും കച്ചവടക്കാർ ഫുട്പാത്ത് കയ്യേറിയതുമൂലം വിദ്യാർത്ഥികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാർക്ക് നടക്കാൻ കഴിയാത്ത സാഹചര്യമാണ് നിലവിലുള്ളത്.
|
കച്ചവടക്കാർ ഫുട്പാത്ത് കൈയേറി വിൽപന സാധനങ്ങൾ ഫുട്പാത്തിൽ നിരത്തി വയ്ക്കുന്നതുമൂലം സുരക്ഷാവേലിക്ക് പുറത്തുള്ള പ്രധാന റോഡിലൂടെ വേണം കാൽനടക്കാർക്ക് യാത്ര ചെയ്യാൻ. എന്നാൽ ഈ ഭാഗങ്ങളിൽ ബൈക്ക് ഉൾപ്പെടെ ഇതര വാഹനങ്ങൾ പാർക്ക് ചെയ്യുന്നതു മൂലം കാൽനടക്കാർ സംസ്ഥാന പാതയിലൂടെ നടക്കേണ്ട അവസ്ഥയാണ് .തിരക്കേറിയ സംസ്ഥാന പാതയിൽ ഇത് അപകടങ്ങൾക്ക് കാരണമാകും
ഫുട്പാത്തിലടക്കം വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് നിയമ ലംഘനമായിട്ടും കസ്റ്റമർ ക്ക് വേണ്ടി കടയുടമകൾ നിശബ്ദത പാലിക്കുകയാണ്. പഞ്ചായത്തിൻ്റെ അനുമതിയില്ലാതെ ഇത്തരത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിക്കാത്ത അധികാരികൾക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾക്ക്പരാതി നൽകുമെന്നും
റോഡ് സുരക്ഷയുടെ ഭാഗമായി അനധികൃത പാർക്കിംഗും കൈയേറ്റവും അടിയന്തരമായി ഒഴിപ്പിക്കാൻ അധികൃതർ തയ്യാറാവണമെന്നും അരീക്കോട് മേഖല റോഡ് സുരക്ഷാ സമിതി കൺവീനർ കെ എം സലിം പത്തനാപുരം ആവശ്യപ്പെട്ടു.


