17
Mar 2023
Wed
17 Mar 2023 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ന്യൂഡൽഹി: രോഗിംഗ്യൻ വംശജരിലെ ആദ്യ ബിരുദധാരിണിയെന്ന വിശേഷണത്തിന് അർഹയാകാൻ തസ്മിദ ജൗഹറിന് കുറച്ചൊന്നുമല്ല പ്രയാസങ്ങൾ അഭിമുഖീകരിക്കേണ്ടിവന്നത്. സാഹചര്യങ്ങൾ മൂലം പേര്മാറ്റാൻ നിർബന്ധിയായി.. വീടും ഭാഷയുമെല്ലാം മാറ്റി. അങ്ങിനെ പുതിയ സംസ്‌കാരം സാംശീകരിക്കുകയും ചെയ്തു. ലോകത്തെ ഏറ്റവും അടിച്ചമർത്തപ്പെട്ട വംശീയന്യൂനപക്ഷമെന്ന് യു.എൻ വിശേഷിപ്പിച്ച രോംഹിംഗ്യൻ വംശജർ കൂടുതലായി കഴിയുന്ന ബംഗ്ലാദേശിലെ കോക്‌സ് ബസാർ അഭയാർഥി ക്യാംപിൽനിന്നാണ് തസ്മിദ ഇന്ത്യയിലെത്തിയത്.

ഡൽഹി യൂനിവേഴ്‌സിറ്റിക്ക് കീഴിലുള്ള ഓപ്പൺ യൂനിവേഴ്‌സിറ്റിയിൽനിന്നാണ് തസ്മിദ (26) കഴിഞ്ഞ ഡിസംബറിൽ ബിരുദം നേടിയത്. ടോറന്റോയിലെ വിൽഫ്രിഡ് ലോര്യർ യൂനിവേഴ്‌സിറ്റിയുടെ അനുമതി കാത്തുകഴിയുകയാണ് തസ്മിദ ഇപ്പോൾ. എന്നിട്ട് വേണം ഉപരിപഠനത്തിനായി അവർക്ക് കാനഡയിലേക്ക് പോകാൻ.
എനിക്ക് 24 വയസ്സേ ഉള്ളൂ, പക്ഷേ യു.എന്നിന്റെ അഭയാർഥികൾക്കായുള്ള തിരിച്ചറിയൽ കാർഡിൽ പ്രായം 26 ആണ്. വേഗം വിവാഹം കഴിക്കാനായി രോംഹിംഗ്യൻ കുടുംബം പൊതുവേ പെൺകുട്ടികളുടെ പ്രായം രണ്ട് വയസ്സ് കൂട്ടി പറയുന്നത് സാധാരണയാണ്- തസ്മിദ പറഞ്ഞു. തസ്‌നീം ഫാതിമ എന്നാണ് തസ്മിദയുടെ ആദ്യ പേര്. എന്നാൽ, രോഹിംഗ്യൻ പേരോട് കൂടി നിങ്ങൾക്ക് മ്യാൻമറിൽ പഠിക്കാൻ കഴിയില്ല. ബുദ്ധിസ്റ്റ് പേര് സ്വീകരിക്കണം. അതിനാലാണ് ആദ്യമായി പേര് മാറ്റിയതെന്നും അവർ പറഞ്ഞു.

വിദ്യാഭ്യസ രംഗത്തുൾപ്പെടെ തങ്ങൾ അനുഭവിച്ച വേർതിരിവും അവർ പങ്കുവെച്ചു. പത്താം ക്ലാസ് വരെ പഠനത്തിൽ മുന്നിൽ നിന്നാലും രോഹിൻഗ്യൻ പേരുകൾ മികവിൻറെ പട്ടികയിൽ വരില്ല. ബിരുദം സ്വന്താക്കാൻ അവർക്ക് തലസ്ഥാനം വരെ പോകണം. ബിരുദം ലഭിച്ചാൽ തന്നെ സർക്കാർ ജോലിയും കിട്ടില്ല. എല്ലാത്തിനുമുപരി വോട്ടവകാശവുമില്ല.

ഏഴ് മക്കളിൽ അഞ്ചാമത്തെയാളാണ് തസ്മിദ. ഒരേയൊരു പെൺകുട്ടിയായിരുന്നിട്ടും, വിദ്യാഭ്യാസത്തിൻറെ വില അറിയാവുന്ന കുടുംബം പഠനത്തിന് എല്ലാ പിന്തുണയും നൽകി. 2005ലാണ് അവർ മ്യാൻമറിൽ നിന്നും പലായനം ചെയ്തത്. തസ്മിദയുടെ മുതിർന്ന സഹോദരനാണ് ഇന്ത്യയിൽ നിന്നും ബിരുദാനന്തര ബരുദമെടുത്ത ആദ്യ രോഹിൻഗ്യൻ വിദ്യാർഥി.

അഭയാർഥി ക്യാമ്പുകളിലുള്ള മറ്റ് പെൺകുട്ടികളെയും തസ്മിദ പഠനത്തിൽ സഹായിക്കുന്നുണ്ട്. സത്രീകൾക്ക് ഏറ്റവും കുറഞ്ഞത് അവരുടെ പേരെഴുതി ഒപ്പിടാനും ഫോൺ നമ്പർ പറയാനും അറിയണമെന്ന് തസ്മിദ പറയുന്നു. നിയമം പഠിക്കണമെന്നാണ് തസ്മിദയുടെ ആഗ്രഹം. ഉമ്മ ആമിന ഖാത്തൂൻ തൻറെ കയ്യിലുണ്ടായിരുന്ന അവസാനത്തെ വള നൽകിയത് തുർക്കിയിൽ ദുരിതമനുഭവിക്കുന്നവർക്കാണ്. വള വിറ്റ് കിട്ടിയ 65,000 രൂപയ്ക്ക് ഭക്ഷണവും വസ്ത്രവുമായി അവർ തുർക്കി എംബസിയെ കാണുകയുണ്ടായി. ഭവനരഹിതരാകുന്നതിന്റെ വേദന ഞങ്ങളെക്കാൾ നന്നായി ആർക്കാണ് അറിയാവുന്നത്- തസ്മിദ ചോദിച്ചു.