17
Mar 2023
Sat
17 Mar 2023 Sat

അലഹബാദ്: എട്ടാം ക്ലാസ്സ് മുതല്‍ വീടിനടുത്തുള്ള കുട്ടികള്‍ക്ക് ട്യുഷന്‍ എടുത്ത് കൊണ്ടാണ് അലഖ് പാണ്ഡെ എന്ന അലഹബാദുകാരന്‍ അധ്യാപനത്തിലേക്ക് വരുന്നത്. ഇന്ന് ഇന്ത്യയിലെ 101ാമത്തെ യൂണികോണ്‍ കമ്പനിയായ ഇഡി ടെക്കിന്റെ സിഇഒയാണ് അലഖ് പാണ്ഡെ. ആസ്തിയാവട്ടെ 8,000 കോടിയും. തന്റെ ആദ്യ ശബളം 5,00 രൂപയായിരുന്നുവെന്ന് അലഖ് പറയുന്നു. 2017ലാണ് ചെറിയ വീഡിയോകള്‍ യൂട്യുബില്‍ അപ്പ് ചെയ്യാന്‍ തുടങ്ങിയത്. അന്ന് 10,11,12 ക്ലാസ്സുകളിലെ കുട്ടികള്‍ക്കായാണ് ഫിസിക്‌സ് വീഡിയോകള്‍ പോസ്റ്റ് ചെയ്തിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൊവിഡിന്റെ സമയത്താണ് അലഖിന്റെ ക്ലാസ്സുകള്‍ക്ക് ഏറെ ആവശ്യം ഉണ്ടായത്. തുടര്‍ന്നാണ് ഒരു കമ്പനിയായി രജിസ്ട്രര്‍ ചെയ്തത്. ആദ്യം ഒരു മുറിയില്‍ നിന്നാണ് തന്റെ യൂ ട്യുബ് വീഡിയോകളുടെ തുടക്കം. ഇന്ന് 500 അധ്യാപകരും 100 ടെക്‌നിക്കല്‍ വിദ്ഗധരുമുള്ള കമ്പനിയാണ് ഇഡി ടെക്ക്. ഐ ടി വിദഗ്ധനാവായിരുന്നു അലഖിന്റെ മോഹം. എന്നാല്‍ ഫിസിക്‌സ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പഠനം അവസാനം വര്‍ഷം നിര്‍ത്തി വരികയായിരുന്നു.

തുടര്‍ന്നാണ് യൂട്യൂബ് എന്ന ആശയം അലഖിനെ തേടിയെത്തുന്നത്. ട്യുഷനെ സീരിയസ് ജോലിയായാണ് അലഖ് കണ്ടത്. തുടര്‍ന്നാണ് ഈ മേഖലിയിലേക്കുള്ള കുതിച്ച് ചാട്ടം. തന്റെയും അനിയത്തിയുടെയും വിദ്യാഭ്യാസത്തിന് വേണ്ടിയാണ് പിതാവ് വീട് വിറ്റതെന്ന് അലഖ് ഓര്‍മ്മിക്കുന്നു. പിതാവും മികച്ച അധ്യാപകനായിരുന്നു. ഭാര്യ മാധ്യമപ്രവര്‍ത്തകയായ ശിവാനിയാണ്.