28
Apr 2023
Sat
28 Apr 2023 Sat

കോഴിക്കോട്: ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറുഖ് സെയ്ഫി നാലു ലിറ്റർ പെട്രോൾ വാങ്ങിയിരുന്നതായി അന്വേഷണ സംഘത്തിനു സൂചന ലഭിച്ചു. ഷൊർണൂർ റെയിൽവേ സ്റ്റേഷന് തൊട്ടടുത്ത പമ്പ് ഒഴിവാക്കി കുറച്ചുമാറിയുള്ള പമ്പിൽ നിന്നാണ് ഇന്ധനം വാങ്ങിയത്. പെട്രോൾ വാങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശേഖരിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് പേരുടെ ജീവൻ നഷ്ടമാവുകയും ഒമ്പത് പേർക്ക് ഗുരുതരമായി പൊള്ളലേൽപ്പിക്കുകയും ചെയ്ത ട്രെയിൻ തീവയ്പ്പ് കേസിൽ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ കിട്ടിയ ശേഷമുള്ള നിർണായക വിവരങ്ങളാണ് അന്വേഷണ സംഘം മാധ്യമങ്ങളെ അറിയിച്ചത്.

രണ്ടു കാനുകളിലായാണ് ഷാറൂഖ് നാല് ലീറ്റർ പെട്രോൾ വാങ്ങിയത്. ഓട്ടോയിലാണ് പമ്പിലേക്കു വന്നത് എന്നാണ് സൂചന. പെട്രോൾ വാങ്ങി തിരിച്ചെത്തിയ ഷാറൂഖ് ആലപ്പുഴ – കണ്ണൂർ എക്സിക്യുട്ടീവ് എക്സ്പ്രസിൽ കയറുകയായിരുന്നു. ഷാറുഖ് കേരളത്തിലെത്തിയത് സമ്പർക് ക്രാന്തി എക്സ്പ്രസിലാണെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മാർച്ച് 31ന് ഡൽഹിയിൽ നിന്ന് കയറി ഷൊർണൂരിൽ ഇറങ്ങുകയായിരുന്നു.

ഷാറൂഖിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും. ചേവായൂർ മാലൂർകുന്ന് പൊലീസ് ക്യാംപിൽ ആണ് ചോദ്യം ചെയ്യൽ. കൃത്യത്തിന് പിന്നിൽ ആര്, ഗൂഢാലോചന ഉണ്ടോ എന്നതടക്കമുള്ള വിവരങ്ങൾ ആദ്യഘട്ടത്തിൽ ശേഖരിക്കുകയാണ് ലക്ഷ്യം. തുടർന്ന് വിവിധ ഇടങ്ങളിൽ തെളിവെടുപ്പ് നടത്തും.