01
Apr 2023
Wed
01 Apr 2023 Wed

ബെംഗളൂരു: കര്‍ണാടകയിലെ ബിജെപിയുടെ മുതിര്‍ന്ന നേതാവും യെദിയൂരപ്പയുടെ വിശ്വസ്തനുമായ ലക്ഷ്മണ്‍ സവാദി പാര്‍ട്ടി വിട്ടു. ബിജെപി സ്ഥാനാര്‍ത്ഥി പട്ടികയില്‍ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്നാണ് സവാദി പാര്‍ട്ടി വിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

യെദിയൂരപ്പ മന്ത്രിസഭയില്‍ 2019 മുതല്‍ 2021 വരെ ഉപമുഖ്യമന്ത്രിയും ഗതാഗതമന്ത്രിയുമായിരുന്നു സവാദി.സവാദി ബെലഗാവിയിലെ മുതിര്‍ന്ന ലിംഗായത്ത് നേതാവ് കൂടിയാണ്.’ ഞാന്‍ ഒരു തീരുമാനമെടുത്തിരിക്കുന്നത്. ബി ജെ പിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെയ്ക്കുകയാണ്’, രാജിക്ക് പിന്നാലെ സവാദി പറഞ്ഞു. താനൊരു ശക്തമായ തീരുമാനം എടുക്കുമെന്നും സവാദി വ്യക്തമാക്കി.

രാജിക്ക് പിന്നാലെ അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വവുമായി ചര്‍ച്ച നടത്തുന്നുണ്ടെന്ന് സവാദിയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. ഉടന്‍ തന്നെ അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചന. സവാദി അത്താനി മണ്ഡലത്തില്‍ നിന്നും മൂന്ന് തവണ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.എന്നാല്‍ 2018 ല്‍ കോണ്‍ഗ്രസിന്റെ മഹേഷ് കുമ്മത്തള്ളിയോട് കനത്ത പരാജയം രുചിച്ചു. ഇതോടെ സവാദിയെ ബിജെപി എംഎല്‍സിയാക്കുകയായിരുന്നു.