21
Apr 2023
Wed
21 Apr 2023 Wed

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗ് ഫുട്‌ബോളിൽ ലിവർപൂളിന് തകർപ്പൻ ജയം. ലീഡ്‌സ് യുണൈറ്റഡിനെ ഒന്നിനെതിരേ ആറുഗോളുകൾക്കാണ് ലിവർപൂൾ തകർത്തുവിട്ടത്. ലിവർപൂളിനുവേണ്ടി സൂപ്പർ താരം മുഹമ്മദ് സലാഹും (39, 64) ഡിയോഗോ ജോട്ടയും (52, 73) ഇരട്ടഗോളടിച്ചു. കോഡി ഗാക്‌പോ (35), ഡാർവിൻ നുനെസ് (90) എന്നിവരാണ് മറ്റ് സ്‌കോറർമാർ. ലുയിസ് സിനിസ്‌റ്റെറ (47)യുടെ വകയാണ് ലീഡ്‌സിന്റെ ആശ്വാസഗോൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലീഡ്‌സിന്റെ ഹോം ഗ്രൗണ്ടിൽനടന്ന മത്സരത്തിൽ ആധിപത്യം നേടിയായിരുന്നു ലിവർപൂളിന്റെ കളി. തരംതാഴ്ത്തൽ ഭീഷണി നേരിടുന്ന ലീഡ്‌സിന് ജയം അനിവാര്യമായിരുന്നു. എന്നാൽ, ലിവർപൂൾ ഗോളടിമേളം നടത്തിയതോടെ സ്വന്തം നാട്ടിൽ ലീഡ്‌സ് നാണക്കേടോടെ തലതാഴ്ത്തി.30 കളികളിൽ 13 ജയങ്ങളോടെ 47 പോയന്റുമായി എട്ടാമതാണ് ലിവർപൂൾ. 31 കളികളിൽ ഏഴുജയമുള്ള ലീഡ്‌സ് 29 പോയന്റുമായി 16ാമതും.