ജീവനക്കാരി മതംമാറിയതുമായി ബന്ധപ്പെട്ട് തങ്ങൾക്കെതിരേ ഓൺലൈൻ മാധ്യമങ്ങളിൽ നടക്കുന്ന വ്യാജപ്രചാരണങ്ങൾക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്ന് സൗദിയ അറേബ്യയിൽ സ്ഥാപിതമായ അൽമാസ് ഐഡിയൽ മെഡിക്കൽ സെന്റർ മാനേജ്മെന്റ്. ആതിര തങ്ങളുടെ സ്ഥാപനത്തിലെ മികച്ച ജീവനക്കാരിയായിരുന്നുവെന്നും അവർക്ക് ശമ്പളം കൃത്യമായി നൽകിയിരുന്നുവെന്നും വ്യക്തമാക്കിയ മാനേജ്മെന്റ് ആതിരയുടെ വ്യക്തിപരമായ കാര്യങ്ങളിൽ തങ്ങൾ ഇടപെടാറില്ലെന്നും ജിദ്ദയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ അറിയിച്ചു.
|
നാട്ടിൽ നിന്ന് റിക്രൂട്ട്മെൻ്റ് ഏജൻ്റ് വഴിയാണ് അവർ അൽ മാസിലെത്തിയത്. വളരെ ആത്മാർഥതയോടെയാണ് ഈ കഴിഞ്ഞ കാലമത്രയും അവർ അൽമാസിൽ ജോലി ചെയ്തത്. കൃത്യമായി ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ഞങ്ങൾ അവർക്ക് കൊടുത്തിട്ടുണ്ട്. അയിഷ എന്ന ആതിരയുടെ മാത്രമല്ല ഒരു ജോലിക്കാരൻ്റെയും വ്യക്തിപരമായ കാര്യത്തിൽ മാനേജ്മെൻ്റ് ഇടപെടാറില്ല.
സോഷ്യൽ മീഡിയയിലും, പത്രങ്ങളിലും കുറച്ച് ദിവസമായി ആതിരയുടെ മതം മാറ്റവുമായി അൽ മാസ് മാനേജ്മെൻറിനെയും അവിടെ ജോലി ചെയ്യുന്ന ജോലിക്കാരെയും അപകീർത്തിപ്പെടുത്തുന്ന തരത്തിൽ വളരെ മോശമായി വാർത്തകളാണ് പടച്ച് വിട്ടുകൊണ്ടിരിക്കുന്നത്. അൽമാസ് ക്ലിനിക്കുമായി ബന്ധമുള്ള മാനേജ്മെൻ്റിലെ വ്യക്തികളെയും ജോലിക്കാരെയും വ്യക്തിഹത്യ ചെയ്ത് യു ട്യൂബിലും സാമൂഹിക മാധ്യമങ്ങളിലും പത്ര, ദൃശ്യ മാധ്യമങ്ങളിലും വ്യാജ പ്രചാരണം നടത്തിയവർക്ക് എതിരേ നിയമനടപടി സ്വീകരിക്കുമെന്നും അൽമാസ് മെഡിക്കൽ സെന്റർ മാനേജ്മെന്റ് അറിയിച്ചു. വാർത്താസമ്മേളനത്തിൽ മാനേജ്മെന്റ് പ്രതിനിധികൾക്കൊപ്പം ആയിഷയും സംബന്ധിച്ചു.
മതം മാറിയത് സ്വന്തം ഇഷ്ടപ്രകാരം: വേറെ കല്യാണം കഴിച്ചിട്ടില്ലെന്ന് ആതിര മോഹൻ


