21
Apr 2023
Sun
21 Apr 2023 Sun

ജിദ്ദ: തന്റെ മതം മാറ്റം സംബന്ധിച്ചു ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് ശുദ്ധ നുണകൾ ആണെന്ന് ആയിഷയായി മാറിയ ആതിര മോഹൻ ന്യൂസ്ടാഗ് ലൈവിനോട് പറഞ്ഞു.മലയാളത്തിലെ യൂട്യൂബ് ചാനൽ ആയ കർമ ന്യൂസ് ആണ് ആതിര ലൗ ജിഹാദിൽ പെട്ടെന്നും സിറിയയിൽ കൊണ്ടു പോവുകയാണെന്നും മറ്റും പ്രചരിപ്പിക്കുന്നത്. എന്നാൽ ഇതിൽ യാതൊരു വാസ്തവവും ഇല്ല. തന്റെ മുൻ ഭർത്താവ് ബെന്നി ആന്റണി പോലീസിനും മുഖ്യമന്ത്രിക്കും കൊടുത്ത പരാതി ശരിയല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2013ൽ പ്രേമ വിവാഹം നടത്തിയെങ്കിലും ഇയാൾ നിരന്തരമായി തന്നെ ഉപദ്രവിക്കുകയായിരുന്നു. മദ്യപിച്ചു വീട്ടിൽ വന്നു നിരന്തരം മർദിക്കുമായിരുന്നു. ഇയാൾക്ക് പെൺകുട്ടികളോടല്ല, ആൺകുട്ടികളോടാണ് താല്പര്യം. ഇത് സഹിക്ക വയ്യാതെയാണ് താൻ സൗദിയിൽ ജോലി നേടി പോന്നത് എന്നും ഞങ്ങളുടെ ജിദ്ദ ലേഖകനോട് ആതിര വെളിപ്പെടുത്തി. ജിദ്ദയിൽ എത്തിയെങ്കിലും കുഞ്ഞിന്റെ ചെലവിനായി കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരു പങ്ക് ഇയാൾക്ക് അയച്ചു കൊടുക്കാറുണ്ടായിരുന്നു. എന്നാൽ മദ്യപാനത്തിനും മറ്റു അനാവശ്യ കാര്യങ്ങൾക്കും ഈ പണം ധൂർത്തടിക്കുക ആയിരുന്നു ഇയാൾ. പല പ്രാവശ്യം പറഞ്ഞിട്ടും ഇതൊന്നും മാറ്റാൻ ഇയാൾ തയ്യാറായില്ല. അതിനാൽ കഴിഞ്ഞ നാല് വർഷമായി ഞങ്ങൾ തമ്മിൽ നല്ല ബന്ധത്തിൽ അല്ല.

രണ്ടു വർഷത്തിൽ ഏറെയായി ഞങ്ങൾ തമ്മിൽ യാതൊരു ബന്ധവുമില്ല. കുട്ടിയെ അയാൾ വിട്ടു തരാത്തതാണ്. ഞാൻ ഡിവോഴ്സിന് നോട്ടീസ് അയച്ചിട്ട് കുറേ ആയി. ധൂർത്തടിക്കാൻ പണം കിട്ടാത്തതിനാൽ അയാൾ പല വഴിക്കും എന്നെ പാട്ടിലാക്കാൻ ശ്രമിച്ചിരുന്നു. കുട്ടിയെ അതിനായി ഉപയോഗിക്കുകയാണ്. അങ്ങനെയാണ് ഞാൻ മതം മാറാൻ തീരുമാനിച്ചത്. ഇതിൽ ഹോസ്പിറ്റൽ അധികൃതർക്കോ മറ്റാർക്കെങ്കിലുമൊ പങ്കില്ല. ആരും പ്രേരിപ്പിച്ചിട്ടില്ല. എന്നാൽ സഹായിച്ചിട്ടുണ്ട്. താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ അധികൃതർക്ക് ഇതിൽ യാതൊരു പങ്കുമില്ല. അവരെക്കുറിച്ചു ബെന്നി കർമ ന്യുസിനോട് പറഞ്ഞത് മുഴുവൻ നൂറു ശതമാനം നുണയാണ്. താൻ ഡ്രഗ് ഉപയോഗിക്കുന്നു എന്നും മറ്റും പ്രചരിപ്പിച്ചു തന്നെ കരിവാരി തേക്കാൻ മുൻ ഭർത്താവ് ശ്രമിക്കുകയാണ്. താൻ ഇത് വരെ വേറെ വിവാഹം കഴിച്ചിട്ടില്ല. ഇനി കഴിക്കുന്നത് തന്റെ ഇഷ്ടമാണ്. ഇപ്പോൾ ജോലിക്ക് പോകുന്നില്ല. ഭാവി കാര്യങ്ങൾ തീരുമാനിച്ചിട്ടില്ല.
ആതിര വ്യക്തമാക്കി.

യാമ്പു എന്ന സ്ഥലത്ത് വച്ചാണ് മതം മാറിയത്. ധാരാളം ചാരിറ്റി പ്രവർത്തനങ്ങളും മറ്റും നടത്തുന്ന ആശുപത്രി മാനേജ്മെന്റിനെക്കുറിച്ച് വളരെ മോശമായാണ് ഇവർ ദുഷ്രചാരണം നടത്തിയത്. സിറിയയിൽ കൊണ്ടുപോകാനാണ് എന്ന നുണക്കഥകളെല്ലാം പെൺകുട്ടിയുടെ കുടെ താമസിക്കുന്ന കൂട്ടുകാരിയും നിഷേധിക്കുന്നുണ്ട്. ജോലി ചെയ്തിരുന്ന ആശുപത്രിക്ക് ഇതുമായി യാതൊരു ബന്ധവും ഇല്ലെങ്കിലും ബെന്നിയും കൂട്ടരും ആശുപത്രിക്ക് നേരെ തിരിഞ്ഞിരിക്കുന്നു. പോലീസിൽ കൊടുത്ത പരാതി അങ്ങനെയാണ്.

ആശുപത്രി അധികൃതർ തൻറെ ഭാര്യയെ അനാവശ്യമായി ഉപദ്രവിച്ചു ദുരുപയോഗം ചെയ്തു തുടങ്ങിയ സാധാരണ വക്കീൽമാർ ഉപദേശിച്ചു കൊടുക്കുന്ന നുണകളും എഴുതിച്ചേർത്തിട്ടുണ്ട്.

ആതിരയുടെ മതംമാറ്റത്തെക്കുറിച്ചും വ്യാജ പ്രചാരണങ്ങളെക്കുറിച്ചും ആതിരയുടെ സഹപ്രവര്ത്തകയുടെ വിശദീകരണം