22
May 2023
Mon
22 May 2023 Mon

ജിദ്ദ: സൗദി ഇന്ത്യന്‍ അസോസിയേഷന്റെ ലോഗോ ബഹുജന പങ്കാളിത്തത്തോടെ ജിദ്ദയില്‍ പ്രകാശനം ചെയ്തു. ഡോ: വിനിതാ പിള്ള അധ്യക്ഷത വഹിച്ചു. ജിദ്ദ മീഡിയ ഫോറം ജനറല്‍ സെക്രട്ടറി സുല്‍ഫീക്കര്‍ ഒതായി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സൗദിയില്‍ നിരവധി സംഘടനകളും കൂട്ടായ്മകളും പോഷക സംഘടനകളുമുണ്ടെങ്കില്‍ തന്നെ ഓരോ സംഘടനയും വിവിധ കംപാര്‍ട്മെന്റുകളിലായി നല്ല രീതിയില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെങ്കിലും ഇന്ത്യക്കാര്‍ എന്ന വിശാലമായ അര്‍ത്ഥത്തില്‍ ഒന്നിച്ചിരുന്നു പ്രവാസികള്‍ അനുഭവിക്കുന്ന നീറുന്ന പ്രശ്‌നങ്ങള്‍ അഡ്രസ് ചെയ്യുന്ന സംഘടന എന്ന നിലക്ക് സൗദി ഇന്ത്യന്‍ അസോസിയേഷന് ജിദ്ദയില്‍ ഇടമുണ്ടെന്ന് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. വാട്‌സ്ആപ് കൂട്ടായ്മയിലൂടെ മാസങ്ങളായുള്ള പ്രവര്‍ത്തനത്തിനൊടുവിലാണ് സൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനം സംഘടനാ രൂപത്തിലേക്ക് മാറുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൗദി ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് നാസര്‍ വെളിയംകോടാണ് ലോഗോ പ്രകാശനം ചെയ്തത്. ഷാജു അത്താണിക്കല്‍ ആമുഖ പ്രസംഗം നടത്തി. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഇന്ത്യന്‍ പ്രവാസി സമൂഹത്തിന്റെ പ്രതിസന്ധികളിലും പ്രയാസങ്ങളിലും അവര്‍ക്ക് തണലും തലോടലുമാകാനുള്ള ഒരു മഹത്തായ പ്രസ്ഥാനമായി സൗദി ഇന്ത്യന്‍ അസോസിയേഷനെ വളര്‍ത്തിയെടുക്കുകയാണ് ഞങ്ങളുടെ ലക്ഷ്യമെന്ന് സംഘാടകര്‍ വ്യക്തമാക്കി.

ജാഫര്‍ പാലക്കോട്, കബീര്‍ കൊണ്ടോട്ടി, ഷാഫി പവര്‍ഹൗസ്, സലാഹ് കാരാടന്‍, യു എം ഹുസ്സൈന്‍ മലപ്പുറം, കെ പി ഉമ്മര്‍ മങ്കട, റഷീദ് ഓയൂര്‍, ഗഫൂര്‍ ചാലില്‍ , താജ് മണ്ണാര്‍ക്കാട്, ഷമര്‍ജാന്‍ കോഴിക്കോട്, ജലീല്‍ പരപ്പനങ്ങാടി , ടി കെ അബ്ദുറഹിമാന്‍ , അസ്ഹബ് വര്‍ക്കല , സിമി അബ്ദുല്‍ ഖാദര്‍ (വനിതാവിങ്) എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.

പരിപാടിയുടെ അവതാരകന്‍ വിജേഷ് ചന്ദ്രു അതിഥികളെ പരിചയപ്പെടുത്തി.അബ്ദുറസാഖ് മമ്പുറം 19ന് നടക്കുന്ന ഉദ്ഘാടന സെറിമണി വിവരണം നടത്തി. തുടര്‍ന്ന് നടന്ന ഗാന സദ്യയില്‍ ജിദ്ദയിലെ പ്രമുഖ ഗായകന്മാരായ മിര്‍സ ഷരീഫ്, ജമാല്‍ പാഷ, ബൈജു ദാസ്, ഡോ: ഹാരിസ്, മുംതാസ് റഹ്‌മാന്‍, സോഫിയ സുനില്‍, ഫാത്തിമ ഖാദര്‍ ആലുവ , കമറുദ്ദീന്‍, മുബാറക്, തുടങിയവര്‍ ഗാനാലാപനം നടത്തി.

അബ്ദുല്‍ ഖാദര്‍ ആലുവ, സുരേഷ് പഠിയം, ഹിജാസ് കളരിക്കല്‍ , സിയാദ് അബ്ദുള്ള , നിസാര്‍ മണ്ണാര്‍ക്കാട്, സമീര്‍ മണ്ണാര്‍ക്കാട്, ജംഷീര്‍ അലനല്ലൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി. നജീബ് കോതമംഗലം സ്വാഗതവും, അബ്ദുറസാഖ് ആലുങ്കല്‍ നന്ദിയും പറഞ്ഞു