കോട്ടയം: മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി(27)യെ വെട്ടിക്കൊന്ന സംഭവത്തിൽ പൊലീസ് തിരയുന്ന പ്രതിയെന്നു സംശയിക്കുന്ന ജൂബിയുടെ ഭർത്താവിനെ വിഷംകഴിച്ച നിലയിൽ കണ്ടെത്തി. ജൂബിയുടെ ഭർത്താവ് ഷിനോ മാത്യുവിനെ ചങ്ങനാശ്ശേരി ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ച ശേഷം നില ഗുരുതരമായതോടെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.
|
കറുകച്ചാൽ പങ്കാളികൈമാറ്റ സംഭവം പുറത്തുകൊണ്ടുവന്ന ജൂബിയെ ഇന്നു പകലാണ് വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയത്. കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും യുവതി മരിക്കുകയായിരുന്നു. യുവതിയുടെ പിതാവും സഹോദരനും സംഭവസമയം ജോലിക്കുപോയിരിക്കുകയായിരുന്നു. കളിച്ചുകൊണ്ടിരുന്ന മക്കൾ തിരിച്ചെത്തിയപ്പോഴാണ് ജൂബിയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
ജൂബിയെ വെട്ടിക്കൊന്നത് ഭർത്താവാണെന്ന് യുവതിയുടെ പിതാവ് ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് ഷിനോ മാത്യുവിനെ പൊലീസ് അന്വേഷിച്ചുവരികയായിരുന്നു. ഇയാളെ പിന്തുടർന്നെത്തിയപ്പോഴാണ് വിഷംകഴിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മൊഴിയെടുത്താലേ കൊലപാതകം നിർവഹിച്ചത് ഇയാളാണോയെന്ന് വ്യക്തമാവൂ.
കറുകച്ചാലിലെ പങ്കാളികൈമാറ്റ സംഭവം പുറത്തുകൊണ്ടുവന്ന യുവതിയെ വെട്ടിക്കൊന്നു
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





