കോട്ടയം: കറുകച്ചാലിൽ പങ്കാളികൈമാറ്റ സംഭവം പുറത്തുകൊണ്ടുവന്ന യുവതിയെ വെട്ടിക്കൊന്നു. മണർകാട് മാലം കാഞ്ഞിരത്തുംമൂട്ടിൽ ജൂബി(27)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മണർകാട് പോലീസ് അന്വേഷണം നടത്തുകയാണ്.
|
വീട്ടുമുറ്റത്ത് വെട്ടേറ്റ നിലയിൽ കണ്ടെത്തിയ ജൂബിയെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. യുവതിയുടെ പിതാവും സഹോദരനും സംഭവസമയം ജോലിക്കുപോയിരിക്കുകയായിരുന്നു. കളിച്ചുകൊണ്ടിരുന്ന മക്കൾ തിരിച്ചെത്തിയപ്പോഴാണ് ജൂബിയെ ചോരയിൽ കുളിച്ച നിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ മണർകാട് പോലീസ് അന്വേഷണം നടത്തുകയാണ്. രണ്ടുവർഷം മുമ്പാണ് കറുകച്ചാലിലെ വൈഫ് സ്വാപ്പിങ് വിവരം പുറംലോകമറിഞ്ഞത്. സമൂഹ മാധ്യമങ്ങൾ വഴി ഗ്രൂപ്പ് ഉണ്ടാക്കിയായിരുന്നു പങ്കാളികളെ കൈമാറി ലൈംഗികബന്ധം പുലർത്തിവന്നിരുന്നത്. ഭർത്താവ് നിർബന്ധപൂർവം ഒൻപതുപേർക്ക് തന്നെ കാഴ്ച വച്ചുവെന്നായിരുന്നു ഇപ്പോൾ കൊല്ലപ്പെട്ട യുവതി വെളിപ്പെടുത്തിയിരുന്നത്.
പീഡനം സഹിക്കാനാവാതെ വന്നതോടെയാണ് യുവതി പൊലീസിന് പരാതി നൽകിയത്. കേസിൽ കഴിഞ്ഞവർഷം ജനുവരിയിൽ ആറ് പേർ അറസ്റ്റിലായിരുന്നു. പ്രതികളിൽ മൂന്നുപേർ വിദേശത്തേക്ക് കടക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





