17
Jun 2023
Thu
17 Jun 2023 Thu

ഡല്‍ഹി: ‘ദി കേരള സ്റ്റോറി’യെ വിമര്‍ശിച്ച് ബോളിവുഡ് നടന്‍ നസറുദ്ദീന്‍ ഷാ. താന്‍ ആ ചിത്രം ഇതുവരെ കണ്ടിട്ടില്ല, ഇനി കാണാന്‍ ഉദ്ദേശിച്ചിട്ടുമില്ലെന്ന് നസറുദ്ദീന്‍ ഷാ ഒരു ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇതിനോടകം തന്നെ ചിത്രത്തെ കുറിച്ച് ഒരുപാട് വായിച്ചറിഞ്ഞു. അപകടകരമായ ട്രെന്‍ഡാണ് ഇപ്പോള്‍ രാജ്യത്തു നടക്കുന്നതെന്നും താരം അഭിപ്രായപ്പെട്ടു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

‘ഭീദ്, അഫ്വ, ഫറാസ് പോലുള്ള നല്ല ചിത്രങ്ങള്‍ വിജയിക്കാത്തയിടത്താണ് കേരള സ്റ്റോറി പോലുള്ള ചിത്രം കാണാന്‍ ആളുകള്‍ തിരക്കു കാണിക്കുന്നത്. നാസി ജര്‍മ്മനിയുടെ വഴിയെയാണ് ഇപ്പോള്‍ നമ്മള്‍ സഞ്ചരിക്കുന്നത്. ഹിറ്റ്ലറുടെ ഭരണകാലത്ത്, അദ്ദേഹം ചെയ്ത കാര്യങ്ങളെ പുകഴ്ത്തി സിനിമ ചെയ്യാന്‍ അവിടത്തെ പ്രധാന നേതാവ് സിനിമക്കാരെ നിര്‍ബന്ധിച്ചു. ഇതേത്തുടര്‍ന്ന് ജര്‍മ്മനിയിലെ അനേകം മികച്ച സിനിമക്കാര്‍ അവിടെ നിന്നും ഹോളിവുഡിലേക്ക് പോവുകയും സിനിമകളുണ്ടാക്കുകയും ചെയ്തു. ഇവിടെയും അതുതന്നെ സംഭവിക്കുമെന്നാണ് തോന്നുന്നത്.” നസറുദ്ദീന്‍ ഷാ പറഞ്ഞു.

എന്നാല്‍ എത്ര നാള്‍ ആളുകള്‍ക്ക് വിദ്വേഷം പ്രചരിപ്പിക്കാന്‍ കഴിയും? വിദ്വേഷത്തിന്റെ ഈ അന്തരീക്ഷം അധിക കാലം നീണ്ടുനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ചിത്രത്തിന്റെ ഉള്ളടക്കത്തില്‍ പ്രതിഷേധിച്ച് നിരവധി പ്രമുഖര്‍ രംഗത്തിയിരുന്നു. കേരളാ സ്റ്റോറി ഒരു പ്രൊപ്പഗാണ്ട ചിത്രമാണെന്ന് തമിഴ് സൂപ്പര്‍ താരം കമല്‍ ഹാസന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ചിത്രത്തിന്റെ പേരിനു താഴെ യഥാര്‍ത്ഥ കഥ എന്ന് എഴുതിവെച്ചാല്‍ മാത്രം പോരെന്നും അത് സത്യമായിരിക്കണമെന്നും കമല്‍ ഹാസന്‍ പറഞ്ഞു.