01
Jul 2023
Sun
01 Jul 2023 Sun

മധ്യപ്രദേശിൽ ബിജെപി പ്രവർത്തകൻ ആദിവാസിയുടെ മുഖത്ത് മൂത്രമൊഴിച്ചതിന് പിന്നാലെ ഉത്തർപ്രദേശിൽ ദലിത് യുവാവിനോട് ക്രൂരത. ദലിത് യുവാവിനെ ക്രൂരമായി മർദിച്ച ശേഷം, നിർബന്ധിച്ച് ചെരിപ്പ് നക്കിച്ച് സവർണ ജാതിക്കാരനായ ലൈൻമാൻ. ഇതിന്റെ വീഡിയോ പറത്തുവന്നിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വൈദ്യുതി വകുപ്പിൽ കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ലൈൻമാനാണ് ദലിത് യുവാവിനെ കൊണ്ട് കാലുനക്കിച്ചത്. രാജേന്ദ്ര ചമർ എന്ന യുവാവാണ് ക്രൂരതയ്ക്ക് ഇരയായത്. വീഡിയോ വ്യാപകമായി പ്രചരിച്ചതോടെ രാജേന്ദ്ര ചമറിന്റെ പരാതിയിൽ ഷാഹ്ഗഞ്ജ് പൊലീസ് കേസെടുക്കുകയും പട്ടേലിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

സോനഭദ്ര ജില്ലയിലെ ഷഹ്ഗഞ്ച് പൊലീസ് സ്റ്റേഷൻ പരിധിയിലെ ബൽദിഹ് ഗ്രാമത്തിൽ ജൂലൈ ആറിനാണ് സംഭവം. ബലാദിഹ് ഗ്രാമത്തിലെ മാതൃസഹോദരന്റെ വീട്ടിൽ വന്നതായിരുന്നു യുവാവ്. കുറച്ചു നാളായി വീട്ടിൽ വൈദ്യുതി തകരാർ ഉണ്ടായിരുന്നു, യുവാവ് ഇത് പരിഹരിച്ചു നൽകി. ഇതിന് പിന്നാലെയാണ് ഒധാത ഗ്രാമത്തിലെ താമസക്കാരനായ ലൈൻമാൻ തേജ്ബാലി സിങ് ഇവിടെയെത്തി യുവാവിനെ ക്രൂരമായി മർദിച്ചത്.

കൂടാതെ പ്രതി യുവാവിനെ കൊണ്ട് കാലുനക്കിക്കുകയും ഏത്തം ഇടീക്കുകയും ചെയ്തു. പ്രതിയുടെ മർദനത്തിൽ യുവാവിൻ്റെ ആന്തരികാവയവങ്ങൾക്ക് പരിക്കേറ്റിട്ടുണ്ട്.

പട്ടേലിനെതിരെ ഐപിസി 323 (സ്വമേധയാ മുറിവേൽപ്പിക്കൽ), 504 (സമാധാന ലംഘനം, മനഃപൂർവം അപമാനിക്കൽ), 506 (ഭീഷണിപ്പെടുത്തൽ) തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.