സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷറായി സംഘപരിവാര ബന്ധമുള്ള എന്‍ ശേഷാദ്രിനാഥനെ നിയമിച്ചു. നിയമന ഉത്തരവില്‍ ഗവര്‍ണര്‍ ഒപ്പിട്ടു. എന്‍ ശേഷാദ്രിനാഥനെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. സാമൂഹികമാധ്യമങ്ങളിലടക്കം ബിജെപി അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന ശേഷാദ്രിനാഥനെ തിരഞ്ഞെടുപ്പ് കമ്മീഷണറാക്കാനുള്ള തീരുമാനത്തിനെതിരേ കോണ്‍ഗ്രസിനുള്ളില്‍ തന്നെ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇത് അവഗണിച്ചാണ് നിയമനം നടന്നത്.
|
വിഷയത്തില്‍ ഹൈക്കമാന്‍ഡ് ഇടപെടുകയും നിയമന ശുപാര്‍ശക്കെതിരെയുള്ള പരാതികള്‍ പരിശോധിക്കാന്‍ മുഖ്യമന്ത്രി വി ഡി സതീശന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ശേഷാദ്രിനാഥന്റെ സംഘപരിവാര്‍ പശ്ചാത്തലം ഉള്‍പ്പെടെ പരിശോധിക്കാനാണ് ഹൈക്കമാന്‍ഡ് നിര്‍ദേശം നല്‍കിയത്. എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി മുഖ്യമന്ത്രി വി ഡി സതീശനുമായി സംസാരിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച നടത്തണമെന്ന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രി മന്ത്രിമാരുമായി ഇക്കാര്യം സംസാരിച്ചു. മന്ത്രിമാരായ പി കെ കുഞ്ഞാലിക്കുട്ടി, രമേശ് ചെന്നിത്തല എന്നിവരുമായി ചര്‍ച്ച നടത്തുകയും സണ്ണി ജോസഫ്, കെ എം ഷാജി എന്നിവരുമായി കൂടിയാലോചിക്കുകയും ചെയ്തിരുന്നു.
ALSO READ: ഒടുവില്‍ കോടതി ഇടപെട്ടു; അന്‍സിബയുടെ പരാതിയില്‍ ടിനി ടോമിനെതിരേ കേസെടുത്ത് പോലീസ്





