യുവതികളെ കെണിയില്‍ വീഴ്ത്താന്‍ തരംപോലെ ഡോക്ടറും എന്‍ജിനീയറുമൊക്കെയായി നടിച്ച് 15 വിവാഹം കഴിച്ച വിരുതന്‍ കര്‍ണാടകയില്‍ പിടിയിലായി. 35കാരനായ മഹേഷ് കെ ബി നായക് ആണ് പിടിയിലായത്. മൈസൂര്‍ സിറ്റി പൊലീസ് ആണ് വിവാഹത്തട്ടിപ്പുവീരനെ പിടികൂടിയത്. ബംഗളുരുവിലെ ബാണാസ്ഹങ്കാരി സ്വദേശിയാണ് മഹേഷ്. 2014 മുതലാണ് ഇയാള്‍ തട്ടിപ്പ് തുടങ്ങിയത്. മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ വിവിധ പ്രഫഷനുകള്‍ നല്‍കിയായിരുന്നു ഇരകളെ കെണിയില്‍ വീഴ്ത്തിയിരുന്നത്. ഈ വര്‍ഷം മഹേഷ് വിവാഹം കഴിച്ച സോഫ്റ്റ് വെയര്‍ എന്‍ജിനീയര്‍ ആണ് ഇയാള്‍ക്കെതിരേ പരാതി നല്‍കിയത്.
|
തുമക്കുരുവില്‍ നിന്നാണ് പൊലീസ് ഇയാളെ പൊക്കിയത്. അഞ്ചാം ക്ലാസ് മാത്രമാണ് ഇയാളുടെ വിദ്യാഭ്യാസമെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായി. 15 വിവാഹം ചെയ്ത പ്രതിക്ക് നിരവധി പേരിലായി നാലു മക്കളും ജനിച്ചിരുന്നു. തട്ടിപ്പിന് കരുത്തുപകരാന് തുമക്കുരുവില്‍ ക്ലിനിക്ക് തുറന്ന പ്രതി നഴ്‌സിനെ ജോലിക്കു വയക്കുകയും ചെയ്തിട്ടുണ്ട്.
സംസാരിക്കുമ്പോള്‍ ഇയാള്‍ക്ക് ഇംഗ്ലീഷില്‍ പ്രാവീണ്യം ഇല്ലാത്തത് ബോധ്യമായതിനാല്‍ നിരവധി സ്ത്രീകള്‍ ഇയാളുടെ കെണിയില്‍ വീഴാതെ രക്ഷപ്പെട്ടിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. വിവാഹം കഴിച്ചവരെല്ലാം ജോലിയുള്ളവരായതിനാല്‍ കെണിയില്‍ വീണതറിഞ്ഞിട്ടും നാണക്കേട് ഭയന്ന് ഇവര്‍ പരാതിയുമായി രംഗത്തുവരാത്തതാണ് കൂടുതല്‍ തട്ടിപ്പിന് പ്രതിയെ സഹായിച്ചത്. സോഫ്റ്റ് വെയര്‍ എന്‍ജീനീയറായ ഭാര്യയോട് ക്ലിനിക്ക് തുടങ്ങാന്‍ പ്രതി പണം ആവശ്യപ്പെട്ടിരുന്നു. ഇവര്‍ ആവശ്യം നിരാകരിച്ചതോടെ അവരുടെ ആഭരണവുമായി മഹേഷ് കടന്നുകളയുകയായിരുന്നു. പൊലീസ് അന്വേഷണത്തില്‍ മഹേഷിനെതിരേ പിതാവ് വധശ്രമത്തിന് കേസ് നല്‍കിയതായും കണ്ടെത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





