17
Jul 2023
Tue
17 Jul 2023 Tue

വിവാഹാഭ്യര്‍ഥന സ്വീകരിച്ച സന്തോഷം ആണ്‍സുഹൃത്തിനൊപ്പം പങ്കിടുന്നതിനിടെ യുവതി കൊക്കയില്‍ വീണു മരിച്ചു. വടക്കുകിഴക്കന്‍ തുര്‍ക്കിയിലെ പോളന്റ് കേപിലാണ് സംഭവം. 39കാരിയായ യെസിം ഗുര്‍സുവാണ് മരിച്ചത്. ആണ്‍ സുഹൃത്തായ നിസാമുദ്ദീന്‍ ഗുര്‍സു വിവാഹാഭ്യര്‍ഥന നടത്തുകയും യുവതി ഇതു സ്വീകരിക്കുകയും ചെയ്തതിനു പിന്നാലെയായിരുന്നു അപകടമുണ്ടായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വിവാഹാഭ്യര്‍ഥന സ്വീകരിച്ചതിനു പിന്നാലെ സൂര്യാസ്തമയം കാണാനും ഭക്ഷണം കഴിക്കാനും കുന്നിന്‍മുകളിലെത്തിയപ്പോഴാണ് യെസിം ഡെമിര്‍ 100 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. പ്രണയനിമിഷങ്ങള്‍ എക്കാലവും ഓര്‍ത്തിരിക്കുന്നതിനു വേണ്ടിയാണ് മലമുകളില്‍ പോയതെന്നും തങ്ങള്‍ ചെറുതായി മദ്യപിച്ചിരുന്നുവെന്നും നിസാമുദ്ദീന്‍ ഗുര്‍സു പറയുന്നു.

താന്‍ കാറിന്റെ അടുത്തേക്ക് മടങ്ങുമ്പോഴാണ് നിലവിളി കേട്ടതെന്നും ഓടിയെത്തുമ്പോഴേക്ക് യെസിം നില തെറ്റി കൊക്കയിലേക്ക് വീണിരുന്നുവെന്നും യുവാവ് കൂട്ടിച്ചേര്‍ത്തു. ഏവരും സൂര്യാസ്തമയം കാണാന്‍ എത്തുന്ന പ്രദേശമാണിവിടെയെന്നും എന്നാല്‍ ഇവിടേക്കുള്ള റോഡ് മോശവും കൊക്കയുടെ അരികില്‍ സുരക്ഷാവേലിയില്ലെന്നും ഇരുവരുടെയും സുഹൃത്തുക്കള്‍ പറഞ്ഞു.