മൊബൈല്‍ ഫോണ്‍ വാങ്ങാനായി എട്ട് മാസം പ്രായമായ കുഞ്ഞിനെ വിറ്റു; പണം കൊണ്ട് അടിച്ചുപൊളിച്ച് നടന്നു, ബംഗാളില്‍ ദമ്പതികള്‍ അറസ്റ്റില്‍
|
കൊല്‍ക്കത്ത: എട്ട് മാസം പ്രായമുള്ള കുഞ്ഞിനെ വിറ്റ് ലഭിച്ച പണം കൊണ്ട് മൊബൈല്‍ ഫോണ്‍ വാങ്ങിയ ദമ്പതികള്‍ അറസ്റ്റില്‍. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനാസ് ജില്ലയിലാണ് സംഭവം. ജയദേവ് ഘോഷ്, ഭാര്യ സതി എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ കുഞ്ഞിനെയും കണ്ടെത്തിയിട്ടുണ്ട്. ദമ്പതികള്‍ കുഞ്ഞിനെ വിറ്റ പ്രിയങ്ക ഘോഷ് എന്ന സ്ത്രീയെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രിയങ്കയെ ഖര്‍ദ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും അവര്‍ മറ്റ് വിശദാംശങ്ങളൊന്നും വെളിപ്പെടുത്തിയിട്ടില്ല.
ദമ്പതികളുടെ കൈവശം പുതിയ ഫോണ്‍ കണ്ട്, സംശയം തോന്നിയ നാട്ടുകാരാണ് വിവരം പോലീസില്‍ അറിയിച്ചത്. ഒരു മകള്‍ കൂടിയുളള ദമ്പതികള്‍ സംസ്ഥാനത്തുടനീളം ഉല്ലാസയാത്ര നടത്തിയതായും പ്രദേശവാസികള്‍ പറയുന്നു. ജൂലൈ 24 ഞായറാഴ്ച്ചയാണ് സംഭവം പുറത്തറിഞ്ഞതെങ്കിലും ഇതിനും ഒന്നരമാസം മുമ്പ് കുഞ്ഞിനെ വിറ്റതായാണ് വിവരം.
‘ജയ്‌ദേവ് ഘോഷും സതിയും കുഞ്ഞിനെ 2 ലക്ഷം രൂപയ്ക്ക് വിറ്റു. പിന്നീട്, ആ പണം ഉപയോഗിച്ച് നിരവധി സ്ഥലങ്ങള്‍ സന്ദര്‍ശിച്ചു. അവര്‍ ഒരു പുതിയ മൊബൈല്‍ ഫോണും വാങ്ങി’ ദമ്പതികളുടെ അയല്‍വാസിയായ ലക്ഷ്മി കണ്ടു പറഞ്ഞു. കറുപ്പും കഞ്ചാവും വാങ്ങാനാണ് ദമ്പതികള്‍ കുഞ്ഞിനെ വിറ്റതെന്നും ഇവര്‍ ആരോപിച്ചു.
കുഞ്ഞിനെ വിറ്റത് പ്രതികളുടെ മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ല. കുഞ്ഞ് എവിടെയെന്ന് ചോദിച്ചപ്പോള്‍ അമ്മാവന്റെ വീട്ടിലാക്കിയിരിക്കുകയാണെന്നാണ് അവര്‍ പറഞ്ഞതെന്നും ജയദേിന്റെ പിതാവ് കമായി ചൗധരി പറഞ്ഞു. എന്തിനാണ്, ആര്‍ക്കാണ് കുഞ്ഞിനെ വിറ്റത് എന്ന് എനിക്ക് പറയാന്‍ കഴിയില്ല. കുഞ്ഞിനെ വിറ്റതിന് ശേഷമാണ് ഞാന്‍ സംഭവം അറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.
West Bengal: Couple sells 8-month baby to buy iPhone for making Instagram reels, baby rescued, mother and woman who bought the baby arrested





