02
Jul 2023
Sat
02 Jul 2023 Sat

പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ യുവതി ആലപ്പുഴയില്‍ പിടിയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ആലപ്പുഴ: പട്ടാളത്തില്‍ ജോലി വാഗ്ദാനം ചെയ്ത് ഒട്ടേറെപ്പേരില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയ യുവതി അറസ്റ്റില്‍. ആലപ്പുഴ സനാതനപുരം വാര്‍ഡില്‍ പതിനഞ്ചില്‍ചിറ വീട്ടില്‍ ശ്രുതിമോളെ (24) ആണ് സൗത്ത് എസ്.എച്ച്.ഒ എസ്. അരുണിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. പ്രതിയെ റിമാന്‍ഡ് ചെയ്തു. തിരുവമ്പാടി, പള്ളാത്തുരുത്തി സ്വദേശികളുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. തിരുവമ്പാടി സ്വദേശിയില്‍ നിന്ന് 3,72,000 രൂപയും പള്ളാത്തുരുത്തി സ്വദേശികളില്‍ നിന്ന് 5,40,000 രൂപയുമാണ് തട്ടിയെടുത്തത്.

പട്ടാളത്തിലാണ് ജോലിയെന്നു പരാതിക്കാരെ പറഞ്ഞു വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. പകുതി പണം നാട്ടില്‍ വച്ചും ബാക്കി തുക ജോലി ശരിയായി എന്നു പറഞ്ഞ് ഡല്‍ഹിയിലേക്കും വിളിച്ചു വരുത്തിയ ശേഷവുമാണ് തട്ടിപ്പ്. ജോലി കിട്ടാതെ വന്നതിനെ തുടര്‍ന്നാണ് പണം നഷ്ടപ്പെട്ടയാളുകള്‍ പരാതി നല്‍കിയത്. കായംകുളം, ആറ്റിങ്ങല്‍, കൊല്ലം സ്വദേശികളായ ഒട്ടേറെ പേര്‍ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. പട്ടാള വേഷത്തില്‍ വന്ന് പരാതിക്കാരില്‍ നിന്നും പണം വാങ്ങുന്നതായിരുന്നു ഇവരുടെ രീതി.