ചിത്രം: കൊല്ലപ്പെട്ട ഡിവൈഎഫ്ഐ പ്രവർത്തകൻ വിഷ്ണു
|
തിരുവനന്തപുരം: കൊല്ലപ്പെട്ട ഡിവൈഎഫ്ഐ
പ്രവർത്തകന്റെ കുടുംബത്തിനായി പിരിച്ച പണം സ്വന്തം അക്കൗണ്ടിലേക്ക് നിക്ഷേപിച്ച സിപിഐഎം ഏരിയാ കമ്മിറ്റി അംഗത്തെ സസ്പെന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി അംഗം ടി രവീന്ദ്രന് നായരെയാണ് രക്തസാക്ഷിയുടെ കുടുംബത്തിന്റെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ സസ്പെൻഡ് ചെയ്തത് .
കഴിഞ്ഞ ആഴ്ച ചേര്‍ന്ന വഞ്ചിയൂര്‍ ഏരിയാ കമ്മിറ്റി യോഗത്തിന്റേതാണ് തീരുമാനം. 2008ല്‍ കൊല്ലപ്പെട്ട വിഷ്ണുവിന്റെ പേരില്‍ പിരിച്ച രക്തസാക്ഷി ഫണ്ട് തട്ടിയെടുത്തെന്ന് പരാതിപ്പെട്ട് കുടുംബമാണ് രംഗത്ത് എത്തിയത്. ജില്ലാ സെക്രട്ടറി വി ജോയിയുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ ആരോപണത്തില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനേ തുടര്‍ന്നാണ് നടപടി.
രക്തസാക്ഷി ഫണ്ട് പിരിച്ച ശേഷം വിഷ്ണുവിന്റെ കുടുംബത്തിന് പണം കൊടുത്തെന്നും അഞ്ച് ലക്ഷം രൂപ നിയമസഹായത്തിന് വേണ്ടി മാറ്റിവച്ചെന്നുമാണ് രവീന്ദ്രൻ നായർ പാര്‍ട്ടിയെ അറിയിച്ചിരുന്നത്. എന്നാല്‍ ഇയാള്‍ പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റുകയായിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





